സംവിധായകന്റെ കുപ്പായമണിഞ്ഞ് വീണ്ടുമെത്തുകയാണ് സോഹൻ സീനുലാൽ. ഡാൻസ് പാർട്ടി എന്ന ചിത്രവുമായാണ് ഇത്തവണത്തെ വരവ്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, പ്രയാഗ മാർട്ടിൻ എന്നിവരടക്കമുള്ള വൻനിര ചിത്രത്തിലുണ്ട്. ഡാൻസ് പാർട്ടിയുടെ വിശേഷങ്ങൾ സംവിധായകൻ സോഹൻ സീനുലാൽ പങ്കുവെക്കുന്നു.

To advertise here,

ഡാൻസ് നമ്പറുകളുമായാണോ ഡാൻസ് പാർട്ടിയുടെ വരവ്

ഡാൻസ് മത്സരമോ അല്ലെങ്കിൽ ഡാൻസിന് അമിത പ്രാധാന്യമുള്ളതോ അല്ല ഡാൻസ് പാർട്ടി. എന്നാൽ, കഥാപാത്രങ്ങൾക്ക് ഡാൻസുമായി ബന്ധമുണ്ട്. എറണാകുളം നഗരത്തോടുചേർന്ന് കിടക്കുന്ന പ്രദേശത്ത് താമസിക്കുന്ന ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. സിനിമാറ്റിക് ഡാൻസ്, കൈകൊട്ടിക്കളി ഒക്കെ കളിക്കുന്നവർ. അവരുടെ ജീവിതത്തിൽ നടക്കുന്ന ചെറിയ സംഭവവികാസങ്ങളും അത് അവരെക്കൊണ്ട് കൈകാര്യംചെയ്യാൻ പറ്റുന്നതിനുമപ്പുറത്തേക്ക് വളരുന്നതുമാണ് സിനിമയുടെ കഥ. എനിക്ക് നേരിട്ട് അറിയാവുന്ന സംഭവം പശ്ചാത്തലമാക്കിയാണ് ഇത് ഒരുക്കിയിരിക്കുന്നത്.

placeholder
• ഡാൻസ്‌ പാർട്ടിയുടെ ലൊക്കേഷനിൽ ഫുക്രു, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ സോഹൻ സീനു ലാൽ, പ്രയാഗ മാർട്ടിൻ, ഷൈൻ ടോം ചാക്കോ എന്നിവർ
• ഡാൻസ്‌ പാർട്ടിയുടെ ലൊക്കേഷനിൽ ഫുക്രു, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ സോഹൻ സീനു ലാൽ, പ്രയാഗ മാർട്ടിൻ, ഷൈൻ ടോം ചാക്കോ എന്നിവർ 

വിലക്കിയ സമയത്താണല്ലോ ശ്രീനാഥ് ഭാസി നായകനായെത്തിയത്. പ്രതിസന്ധി നേരിട്ടിരുന്നോ

ഒരു സംഘടനയുടെയും ഭാഗത്തുംനിന്ന്‌ ശ്രീനാഥ് ഭാസിയെ വിലക്കുന്ന നടപടിയുണ്ടായിട്ടില്ല. അങ്ങനെ ഒരു പ്രശ്‌നം രൂപപ്പെട്ടപ്പോൾ അത് പരിഹരിക്കാൻ നിർമാതാക്കൾക്കും ശ്രീനാഥിനും ഒരു വേദിയൊരുക്കുക എന്നത് മാത്രമാണ് സംഘടനകൾ ചെയ്തത്. അവർ നിർദേശിച്ച ചില മാനദണ്ഡങ്ങൾ അനുസരിച്ച് സിനിമകൾ തീർക്കുക എന്നതായിരുന്നു എല്ലാവരും ചേർന്നെടുത്ത തീരുമാനം. അതിന്റെ ഭാഗമായിട്ടുതന്നെ ഡാൻസ് പാർട്ടിയും പൂർത്തിയാക്കി. എനിക്കോ സിനിമയ്ക്കോ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. എല്ലാ ഭാഗത്തുനിന്നും പിന്തുണ കിട്ടുകയും ചെയ്തു.

അഭിനേതാവായും അത്യാവശ്യം തിരക്കുണ്ട്. അഭിനേതാവ്, സംവിധായകൻ... ഏത് റോളിൽ അറിയപ്പെടാനാണ് ഇഷ്ടം

സംവിധായകൻ എന്ന നിലയിൽ അറിയപ്പെടാൻ തന്നെയാണ് എനിക്കിഷ്ടം. അതിനുവേണ്ടിയാണ് ശ്രമവും. സംവിധായകനാവുമ്പോൾ കൂടുതൽ ഉത്തരവാദിത്വമുണ്ട്. ഒരുപാട് മുന്നൊരുക്കങ്ങളും നടത്തണം. സംവിധായകനുവേണ്ട അത്ര ഹോംവർക്ക് അഭിനേതാവിന് ആവശ്യമില്ല. നടനാകുമ്പോൾ അത്ര ടെൻഷനടിക്കേണ്ടിയും വരുന്നില്ല. ഇടപെടലുകൾക്കും സാധ്യതയില്ല. സിനിമയിലെ സൗഹൃദങ്ങളാണ് ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. ആക്‌ഷൻ ഹീറോ ബിജുവിലെ പോലീസ് വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം. നടനായാലും സംവിധായകനായാലും രണ്ടും ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്