വിജയശ്രീ വിടവാങ്ങിയിട്ട് 46 വര്‍ഷങ്ങള്‍
പ്രേതങ്ങളുടെ താഴ്‌വര (1973) യിലെ പ്രശസ്തമായ ''മലയാള ഭാഷ തന്‍ മാദകഭംഗി'' എന്ന ഗാനം രാഘവനൊപ്പം പാടി അഭിനയിച്ചത് വിജയശ്രീ ആണ്. ഒരു തലമുറയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന സുന്ദരി. വിനയത്തോടെയുള്ള ആ പെരുമാറ്റവും പുഞ്ചിരിയും മറക്കാനാവില്ല. ജ്വലിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ. അഭിനയശേഷിയിലും പിന്നിലല്ല. വിധി അവര്‍ക്ക് വേണ്ടി കരുതിവെച്ചത് എന്തൊരു ദുര്‍മരണമായിരുന്നു''-രാഘവന്റെ ഓര്‍മ്മ.
സി.ഐ.ഡി നസീര്‍ പരമ്പരയുടെ ഭാഗമായിട്ടാണ് സംവിധായകന്‍ വേണു പ്രേതങ്ങളുടെ താഴ്‌വര ഒരുക്കിയതെങ്കിലും ആ ചിത്രത്തില്‍ പ്രേംനസീര്‍ ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയുണ്ട്. സ്‌കോട്ട്‌ലാന്‍ഡ്യാര്‍ഡില്‍ ഉന്നത പരിശീലനത്തിന് പോയിരിക്കയാണ് സി.ഐ.ഡി നസീര്‍. പകരം കേസന്വേഷണത്തിനായി വന്നത് രാഘവന്‍ അവതരിപ്പിച്ച സി.ഐ.ഡി ആനന്ദ്. നസീറിനെ പോലെ ആനന്ദും സുന്ദരന്‍; പോരാത്തതിന് ഒന്നാന്തരം ഗായകനും ! ശ്രീകുമാരന്‍ തമ്പി എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ മനോഹര ഗാനങ്ങള്‍ ആയിരുന്നു ആ നേരംകൊല്ലിച്ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാള ഭാഷ തന്‍ മാദകഭംഗി (ജയചന്ദ്രന്‍) ക്ക് പുറമേ, രാഗതരംഗിണീ, കല്ലോലിനിയുടെ കരയില്‍ (യേശുദാസ്), ആതിരേ തിരുവാതിരേ, സുപ്രഭാതമായി സുമകന്യകെ (മാധുരി) എന്നീ പാട്ടുകള്‍.
ചെന്നൈയില്‍ വിജയശ്രീയുടെ വീടിന്റെ മുന്പിലെ ഒരു ഉദ്യാനത്തില്‍ വെച്ചാണ് മലയാള ഭാഷയില്‍ എന്ന ഗാനം ചിത്രീകരിച്ചത് എന്നാണ് ഓര്‍മ്മ. പലരും കരുതുന്ന പോലെ മലയാളഭാഷയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ടല്ല അത്. നായികയായ വിജയശ്രീയുടെ സൗന്ദര്യവര്‍ണ്ണനയാണ്. മയില്‍പ്പീലി കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍ മാനത്തിന്‍ മായാനിറം മലരുന്നു, അരയന്നപ്പിട പോല്‍ നീ ഒഴുകുമ്പോള്‍ അഷ്ടപദി മധുര വര്‍ണ്ണന നെഞ്ചില്‍ നിറയുന്നു എന്ന ചരണം ഓര്‍മ്മയില്ലേ? നിര്‍ഭാഗ്യവശാല്‍ ആ പടത്തിന്റെ പ്രിന്റ് ഇപ്പോള്‍ കിട്ടാനില്ല. പഴയ പല പടങ്ങളുടെയും ഗതി അതാണ്.''-- രാഘവന്‍ പറയുന്നു.

പ്രേതങ്ങളുടെ താഴ്‌വര പുറത്തിറങ്ങി കഷ്ടിച്ച് ഒരു വര്‍ഷം കൂടിയേ വിജയശ്രീ ജീവിച്ചിരുന്നുള്ളൂ. 1974 മാര്‍ച്ചില്‍ സ്വയം ജീവനൊടുക്കുമ്പോള്‍ വിജയശ്രീക്ക് 21 വയസ്സ്. സിനിമാരംഗത്തെ പ്രമുഖ ബാനറുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ബലിയാടാകുകയായിരുന്നു ബോക്‌സാഫീസിലെ ആ താരറാണി. ''വിജയശ്രീയുടെ അവസാന ചിത്രമായ യൗവനത്തിലും ഞാനായിരുന്നു ഹീറോ. അതില്‍ ഞങ്ങള്‍ ഒരുമിച്ചു പാടിയ മനോഹരമായ ആ പാട്ട് ഓര്‍മ്മയില്ലേ -- ശ്രീകുമാരന്‍ തമ്പി എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമി ഈണമിട്ട സ്വര്‍ണ പൂഞ്ചോല, ചോലയില്‍ വര്‍ണ്ണത്തിരമാല. യേശുദാസും ജാനകിയുമായിരുന്നു ഗായകര്‍.''

രാഘവന്‍- വിജയശ്രീ ടീമിന്റെ വിജയചിത്രങ്ങളില്‍ സ്വര്‍ഗപുത്രി''യുമുണ്ട്. ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ കൂട്ടുകെട്ടിന്റെ സുന്ദര ഗാനങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു ഈ മെറിലാന്‍ഡ് ചിത്രവും - ജയചന്ദ്രന്‍ പാടിയ സ്വര്‍ണ മുഖീ നിന്‍ സ്വപ്ന സദസ്സില്‍ എന്ന ഗാനം ഓര്‍ക്കുക.
Content Highlights: Vijayasree actor death Anniversary, Prem nazir vijayasree songs, Movies, actor Raghavan shares memory Vijayasree
Published: 18 Mar 2020, 10:47 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented