
കൊച്ചി: മലയാളത്തിലെ പ്രമുഖ നടനും സംവിധായകനുമായ പി.ശ്രീകുമാറിന്റെ മകള്‍ ദേവി കൃഷ്ണകുമാര്‍ അഭിനയ രംഗത്ത് ചുവടുവയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം 'കള്ളം' ഈ മാസം അവസാനം തീയേറ്ററിലെത്തും. അച്ഛന്റെ വഴിയില്‍ സിനിമയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവി പറഞ്ഞു. 'കള്ള'ത്തില്‍ നല്ലൊരു കഥാപാത്രമാണ് തന്റെതെന്ന് ദേവി സൂചിപ്പിച്ചു. കാമിയോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ആര്യ ഭുവനേന്ദ്രന്‍ കഥയും തിരക്കഥയുമെഴുതി അനുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കള്ളം'. അച്ഛന് സിനിമയോടുള്ള അഭിനിവേശത്തിന്റെ ആഴവും പരപ്പും കുട്ടിക്കാലം മുതല്‍ കണ്ടും അറിഞ്ഞുമായിരുന്നു ദേവിയുടെ വളര്‍ച്ച.

അച്ഛന് പി.ശ്രീകുമാറിനൊപ്പം
1968 ല്‍ 'കണ്ണൂര്‍ ഡീലക്‌സ് 'എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് ശ്രീകുമാർ കടന്നു വന്നത്. 1994- ല്‍ മമ്മൂട്ടിയെ നായകനാക്കി 'വിഷ്ണു' എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. 1993- ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'കളിപ്പാട്ടം' ത്തിന്റെ കഥ ശ്രീകുമാറിന്റേതായിരുന്നു.
മഹാരഥന്മാര്‍ക്കൊപ്പമുള്ള അച്ഛന്റെ ജീവിതയാത്രകള്‍ക്ക് സാക്ഷിയായത് കൊണ്ട് തന്നെ ദേവിയുടെ ഉള്ളിലും ചെറുപ്പം മുതല്‍ തന്നെ എഴുത്തും സംവിധാന മോഹവുമൊക്കെ ഉടലെടുത്തിരുന്നു. ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപികയാണ് ദേവി. തന്റെ ജോലിയില്‍ കര്‍മനിരതയായ ദേവിക്ക് ഇടക്ക് എപ്പോഴോ തന്റെ സിനിമാ മോഹങ്ങളെ മാറ്റി നിര്‍ത്തേണ്ടയായി വന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെയാണ് ഒരു തമാശക്ക് റീല്‍സുകള്‍ ചെയ്ത് തുടങ്ങിയത് ദേവി പറയുന്നു .പക്ഷേ അവിടെ നിന്ന് ലഭിച്ച അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളുമാണ് തന്നിലെ അഭിനയ പാടവത്തെ പൊടിതട്ടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ദേവി പറഞ്ഞു. ദേവിയുടെ റീലുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്ന, സിനിമ പാഷനായി കൊണ്ട് നടന്നിരുന്ന 'കള്ളം' സിനിമയുടെ നിര്‍മ്മാതാവ് ആര്യ അവിചാരിതമായാണ് ദേവിയുടെ അയല്‍വാസിയായി എത്തുന്നത്. അങ്ങനെയാണ് 'കള്ളം ' എന്ന ചിത്രത്തില്‍ ദേവി ഒരു ഭാഗമാകുന്നത്.
ഒരു മര്‍ഡര്‍ മിസ്റ്ററി ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായ 'കള്ളം' ഈ മാസം അവസാനവാരം തിയേറ്ററുകളില്‍ എത്തും.ദേവിക്ക് തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രചോദനങ്ങളുമായി ഭര്‍ത്താവ് കൃഷ്ണകുമാറും, മകന്‍ ദേവനാരായണനും ഒപ്പമുണ്ട്. നിയമ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആണ് ഭര്‍ത്താവ് കൃഷ്ണകുമാര്‍. പുതിയ അവസരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ദേവി. പി.ആർ.ഒ പി.ആർ സുമേരൻ
Content Highlights: P. Sreekumar`s Daughter Devi sree Kumar Makes Acting Debut in `Kallam`
Published: 08 Nov 2024, 05:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented