കൊച്ചി: പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ വീഗാലാൻഡ് ഡിവലപ്പേഴ്‌സിന്റെ പ്രഥമ ഓഹരി വിൽപ്പന (ഐ.പി.ഒ.) വ്യാഴാഴ്ച ആരംഭിക്കും. 210 കോടി രൂപയുടെ സമാഹരണ ലക്ഷ്യവുമായി എത്തുന്ന ഐ.പി.ഒ. 15-ന് സമാപിക്കും.
10 രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 130-140 രൂപയാണ്. മൊത്തം ഒന്നരക്കോടി പുതിയ ഓഹരികളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്.
നിലവിലുള്ള പാർപ്പിട സമുച്ചയങ്ങളുടെ പൂർത്തീകരണത്തിനും പുതിയ പദ്ധതികൾക്കായി ഭൂമി വാങ്ങാനുമാണ് സമാഹരിക്കുന്ന തുക മുഖ്യമായും വിനിയോഗിക്കുക.
മിഡ്-പ്രീമിയം, പ്രീമിയം, അൾട്രാ പ്രീമിയം വിഭാഗങ്ങളിലായി ഒന്നര പതിറ്റാണ്ട് കൊണ്ട് 10 പാർപ്പിട സമുച്ചയങ്ങളിലായി 692 ഭവനങ്ങൾ ഉടമകൾക്ക് കൈമാറിയിട്ടുണ്ട്. 12 സമുച്ചയങ്ങളിലായി 987 ഫ്ലാറ്റുകളുടെ നിർമാണം പുരോഗമിക്കുന്നു.കേരളത്തിൽനിന്ന് ഒരു റിയൽ എസ്‌റ്റേറ്റ് കമ്പനി ആദ്യമായാണ് ഒരു ഐ.പി.ഒ.യുമായി എത്തുന്നത്.
Content Highlights: Vegaland Developers IPO opens on Thursday with a target to raise Rs 210 crore., Price band is set at Rs 130 to Rs 140 for shares with a face value of Rs 10., First real estate company from Kerala to launch an IPO., Funds will be used for completing existing residential projects and purchasing land for new ones.
Published: 10 Sept 2026, 10:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented