ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ നടപടികൾ പൂർത്തിയായി. 30,213 കോടി രൂപ സമാഹരിക്കാനായി നടത്തിയ ഓഹരി വിൽപ്പനയിൽ 22.2 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. ഒരു പൊതു ഓഹരി വിൽപ്പനയ്ക്ക് ആഗോളതലത്തിൽ ഒരുകോടിയിലധികം അപേക്ഷകൾ ലഭിക്കുന്നത് ഇതാദ്യമായാണ്.

To advertise here,

ഓഹരിയൊന്നിന് 1,119 രൂപ എന്ന ഉയർന്ന പ്രൈസ് ബാൻഡിലാണ് ഇഷ്യൂവില നിശ്ചയിച്ചിട്ടുള്ളത്. ഇത് പ്രകാരം കമ്പനിയുടെ മൂല്യം 10.3 ലക്ഷം കോടിയാകും. ഒക്ടോബർ 28-ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും.

പ്രൈസ് ബാൻഡ്

₹1,065 – ₹1,119

അവസാന ഇഷ്യൂ വില

₹1,119

ഇഷ്യൂ വലുപ്പം 

₹30,213 കോടി

(27 കോടി പുതിയ

ഓഹരികൾ)

കമ്പനി മൂല്യം

(Implied Valuation)

₹10.3 ലക്ഷം കോടി

ഇഷ്യൂ തുറന്ന

തീയതി

ഒക്ടോബർ 21

ഇഷ്യൂ ക്ലോസിങ്‌ 

തീയതി

ഒക്ടോബർ 23, 2026

ആങ്കർ നിക്ഷേപം

₹8,110 കോടി 

ലിസ്റ്റിങ് തീയതി 

ഒക്ടോബർ 28 

(BSE, NSE)

ലിസ്റ്റ് ചെയ്യുന്നതോടെ ജിയോ പ്ലാറ്റ്‌ഫോംസ് രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള മൂന്ന് ലിസ്റ്റഡ് കമ്പനികളിലൊന്നാകും. റിലയൻസ് ഗ്രൂപ്പ് ആകട്ടെ ഇതോടെ മൊത്തം വിപണിമൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പാകും.

ലിസ്റ്റിങ് നേട്ടം

ഓഹരിയൊന്നിന് 247 രൂപ എന്ന നിരക്കിലാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇത് ഇഷ്യൂവിലയേക്കാൾ 22 ശതമാനം കൂടുതലാണ്. അതായത് ഓഹരിയൊന്നിന് 1,366 രൂപ നിരക്കിൽ ലിസ്റ്റ് ചെയ്തേക്കാമെന്നാണ് സൂചന. (ഗ്രേ മാർക്കറ്റ് പ്രീമിയം എന്നത് അനൗദ്യോഗിക വിപണി സൂചന മാത്രമാണ്; യഥാർഥ ലിസ്റ്റിങ് വിലയ്ക്കോ ഉറപ്പുള്ള നേട്ടത്തിനോ ഇത് ഗ്യാരണ്ടി നൽകുന്നില്ല.)

അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?

1. KFin Technologies അലോട്ട്മെന്റ് പേജ് സന്ദർശിക്കുക:

https://ipostatus.kfintech.com/

  • ഡ്രോപ്പ് ഡൗൺ മെനുവിൽനിന്ന് Jio Platforms തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പാൻ നമ്പറോ അപ്ലിക്കേഷൻ നമ്പറോ DP/Client ID യോ നൽകുക.
  • വിവരങ്ങൾ സമർപ്പിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് കാണുക.

2. NSE ഐപിഒ അലോട്ട്മെന്റ് പേജ് സന്ദർശിക്കുക: https://www.nseindia.com/invest/check-trades-bids-verify-ipo-bids

  • Equity എന്നത് തിരഞ്ഞെടുക്കുക.
  • ലിസ്റ്റിൽനിന്ന് Jio Platforms തിരഞ്ഞെടുക്കുക.
  • അപ്ലിക്കേഷൻ നമ്പറും പാൻ നമ്പറും നൽകി സ്റ്റാറ്റസ് പരിശോധിക്കുക.

 

3. BSE ലിങ്ക് സന്ദർശിക്കുക: https://www.bseindia.com/investors/appli_check

Issue Type-ൽ Equity ടിക്ക് ചെയ്യുക.

  • ഡ്രോപ്പ്ഡൗണിൽനിന്ന് Jio Platforms തിരഞ്ഞെടുക്കുക.
  • അപ്ലിക്കേഷൻ നമ്പറോ പാൻ നമ്പറോ നൽകുക.
  • Captcha പൂർത്തിയാക്കി സെർച്ച് ക്ലിക്ക് ചെയ്യുക.

നിക്ഷേപക പങ്കാളിത്തം

ഐപിഒ ആരംഭിച്ചതിന് പിന്നാലെ 100 മിനിറ്റിനുള്ളിൽ മുഴുവനായും സബ്‌സ്‌ക്രൈബ് ചെയ്തു. ഇന്ത്യൻ ഐപിഒ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സബ്‌സ്‌ക്രിപ്ഷനാണിത്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്‌സ് (ക്യുഐബി) വിഭാഗം ആദ്യ 10 മിനിറ്റിനുള്ളിൽ സബ്‌സ്‌ക്രൈബ് ചെയ്തു. ഈ വിഭാഗത്തിൽ 70.55 മടങ്ങായിരുന്നു സബ്‌സ്‌ക്രിപ്ഷൻ. എൽഐസി, ബ്ലാക്ക്‌റോക്ക്, ഫിഡെലിറ്റി തുടങ്ങിയ വൻകിടക്കാർ ആങ്കർ ബുക്കിൽ പങ്കാളികളായി.

നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്‌സ് വിഭാഗത്തിൽ 14 മടങ്ങായിരുന്നു സബ്‌സ്‌ക്രിപ്ഷൻ. റീട്ടെയിൽ വിഭാഗത്തിലാകട്ടെ 2.72 മടങ്ങും.