പ്രതിരോധ ഇലക്ട്രോണിക്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ടോണ്‍ബോ ഇമേജിംഗ് ഇന്ത്യ ലിമിറ്റഡ്.

ചെറുതും വലുതുമായി നിരവധി ഐ.പി.ഒ.കൾ വിപണിയിലെത്തുന്നുണ്ട്. ജിയോ പ്ലാറ്റ്‌ഫോംസ് വൻ തരംഗം സൃഷ്ടിച്ച് വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. അതിനിടെയാണ് നിക്ഷേപകർക്ക് വൻ നേട്ടം സമ്മാനിച്ച മറ്റൊരു ലിസ്റ്റിങ് അധികമാരും ശ്രദ്ധിക്കാതെ പോയത്.
പ്രതിരോധ ഇലക്ട്രോണിക്‌സ് നിർമാതാക്കളായ ടോൺബോ ഇമേജിങ് ഇന്ത്യയാണ് വിപണിയിലെ മികച്ച അരങ്ങേറ്റത്തിനുശേഷം കുതിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്യൂവിലയേക്കാൾ 90 ശതമാനം നേട്ടം ചുരുങ്ങിയ ദിവസം കൊണ്ട് കമ്പനി നിക്ഷേപകർക്ക് നൽകി.
മുന്നേറ്റം ഇങ്ങനെ
ലിസ്റ്റിങ് ദിന പ്രകടനം (ഒക്ടോബർ 23):
- എൻ.എസ്.ഇ.: 1,160 (ഐ.പി.ഒ. അടിസ്ഥാന വിലയായ 700-ൽനിന്ന് 65.71% പ്രീമിയം).
- ബി.എസ്.ഇ.: 1,162 (66% പ്രീമിയം).
- തുടർന്നുള്ള കുതിപ്പ്: ഒക്ടോബർ 26 തിങ്കളാഴ്ച ഓഹരിവില 17 ശതമാനത്തിലധികം ഉയർന്നു. ഇതോടെ ഇഷ്യൂവിലയേക്കാൾ 90% വരെ നേട്ടമാണ് ഓഹരിയിലുണ്ടായത്.
- ലിസ്റ്റിങ്ങിനുശേഷം ബി.എസ്.ഇ.യിൽ വിപണിമൂല്യം 7,111 കോടി രൂപയിലെത്തി.
വൻകിട ഇടപാടുകൾ
| സ്ഥാപനം | വാങ്ങിയ ഓഹരികൾ | വാങ്ങിയ ശരാശരി വില (₹) | വിറ്റ ഓഹരികൾ | വിറ്റ ശരാശരി വില (₹) |
|---|---|---|---|---|
| PRB Securities Pvt. Ltd. | 3,71,195 | 1,117.10 | 26,537 | 1,081.90 |
| Irage Broking Services LLP | 5,09,569 | 1,125.95 | 3,10,631 | 1,099.43 |
ഐ.പി.ഒ. വിവരങ്ങൾ
- ഓഫർ ചെയ്ത 85,26,033 ഓഹരികൾക്കെതിരെ 1,15,87,19,247 അപേക്ഷകൾ ലഭിച്ചു.
- ആകെ സബ്‌സ്‌ക്രിപ്ഷൻ: 135.90 ഇരട്ടി.
- പ്രൈസ് ബാൻഡ്: ഓഹരിയൊന്നിന് 665 മുതൽ 700 രൂപ വരെ.
- പ്രൊമോട്ടർമാരും നിലവിലുള്ള ഓഹരി ഉടമകളും നടത്തുന്ന 1.22 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിൽ (O.F.S.) മാത്രമായിരുന്നു ഇത്.
- അതുകൊണ്ടുതന്നെ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുന്ന തുക കമ്പനിക്ക് നേരിട്ട് ലഭിക്കില്ല.
കമ്പനിയുടെ പ്രവർത്തന മേഖലകൾ
സർവൈലൻസ്, റീകണൈസൻസ്, ടാർഗെറ്റിങ്, കൺട്രോൾ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള സെൻസിങ്, പ്രൊസസിങ്, കമ്മ്യൂണിക്കേഷൻ, ഗൈഡൻസ് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നു.
പ്രധാന ഉൽപ്പന്നങ്ങൾ:
- തെർമൽ ഇമേജിങ് കോറുകൾ
- വെപ്പൺ സൈറ്റുകൾ
- ടാർഗെറ്റിങ് സിസ്റ്റങ്ങൾ
- മിസൈൽ സീക്കറുകൾ
- ഫയർ കൺട്രോൾ സിസ്റ്റം
- മിസൈൽ ഗൈഡൻസ് സിസ്റ്റം
Content Highlights: Tonbo Imaging India delivered up to 90% returns to investors shortly after listing., IPO price band was set between 665 and 700 rupees, with a total subscription of 135.90 times., BSE market capitalization reached 7,111 crore rupees post-listing., The company specializes in defense electronics like thermal imaging cores, weapon sights, and missile guidance systems.
Published: 26 Oct 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented