വീഗാലാൻഡ് ഡെവലപ്പേഴ്‌സിന്റെ ഐപിഒയ്ക്ക് മികച്ച പ്രതികരണം. രണ്ടാം ദിവസമെത്തിയപ്പോഴേക്കും 18 ശതമാനമാണ് ഗ്രേമാർക്കറ്റ് പ്രീമിയം. കമ്പനിയുടെ മികച്ച സാമ്പത്തിക അടിത്തറയും വളർച്ചയും കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ സാന്നിധ്യവും പരിഗണിച്ച് ബ്രോക്കിങ് ഹൗസുകൾ ഐപിഒയ്ക്ക് 'സബ്‌സ്‌ക്രൈബ്' റേറ്റിങ് നൽകിയിട്ടുണ്ട്.
സബ്‌സ്‌ക്രിപ്ഷൻ (ഒന്നാം ദിവസം)
ആദ്യ ദിനത്തിൽ മൊത്തത്തിൽ 62 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ് രേഖപ്പെടുത്തിയത്. വിവിധ വിഭാഗങ്ങളിലെ പങ്കാളിത്തം:
- റീട്ടെയ്‌ൽ നിക്ഷേപകർ: അനുവദിച്ച വിഹിതത്തിന്റെ 82 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തു.
- സ്ഥാപനേതര നിക്ഷേപകർ (NII): 39 ശതമാനം സബ്‌സ്‌ക്രിപ്ഷൻ.
- സ്ഥാപന നിക്ഷേപകർ (QIB): 45 ശതമാനം സബ്‌സ്‌ക്രിപ്ഷൻ.
ഗ്രേ മാർക്കറ്റ് പ്രീമിയം (GMP)
നിലവിൽ, വീഗാലാൻഡ് ഡെവലപ്പേഴ്‌സ് ഓഹരികൾ ഗ്രേ മാർക്കറ്റിൽ 25 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇഷ്യൂ വിലയേക്കാൾ 18 ശതമാനം കൂടുതലാണ്.
പ്രതീക്ഷിക്കുന്ന ലിസ്റ്റിങ് വില: 165 രൂപ.
(ശ്രദ്ധിക്കുക: ഗ്രേ മാർക്കറ്റ് പ്രീമിയം എന്നത് അനൗദ്യോഗികമായ സൂചകം മാത്രമാണ്. വിപണി സാഹചര്യങ്ങൾക്കും സബ്‌സ്‌ക്രിപ്ഷൻ ട്രെൻഡുകൾക്കും അനുസരിച്ച് ഇതിൽ മാറ്റം വരാം.)
കമ്പനിയുടെ പ്രകടനം
കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്:
മൊത്തം വരുമാനം: 2025 സാമ്പത്തിക വർഷത്തിലെ 196.22 കോടി രൂപയിൽനിന്ന് 2026-ൽ 254.16 കോടിയായി ഉയർന്നു (30% വളർച്ച).
ലാഭം (PAT): 20.43 കോടി രൂപയിൽനിന്ന് 26.61 കോടിയായി വർധിച്ചു (30% വർധന).
വാങ്ങൽ നിർദേശം
ജിയോജിത്: സബ്‌സ്‌ക്രൈബ് റേറ്റിങ് നൽകി. കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിലെ വളർച്ചയുടെ ഫലം കമ്പനിക്ക് ലഭിക്കുമെന്നും ഓഹരി വില ആകർഷകമാണെന്നും വിലയിരുത്തുന്നു.
ആനന്ദ് രതി റിസേർച്ച്: സബ്‌സ്‌ക്രൈബ് (ദീർഘകാല നിക്ഷേപം) റേറ്റിങ് നൽകി. കമ്പനിയുടെ ശക്തമായ നിർവഹണ ട്രാക്ക് റെക്കോർഡും മികച്ച സാമ്പത്തിക പ്രകടനവും ദീർഘകാല നിക്ഷേപകർക്ക് അനുകൂലമാകുമെന്ന് വ്യക്തമാക്കുന്നു.
Content Highlights: Vegaland Developers IPO achieved a 25% grey market premium on day two., Overall financial revenue grew by 30% from 2025 to 2026., Brokerage firms like Geojit and Anand Rathi issued a subscribe rating., Expected listing price is estimated around Rs 165.
Published: 11 Sept 2026, 11:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented