യുഎസ് സുപ്രീം കോടതി വിധി ട്രംപിന്റെ വ്യാപാര നയങ്ങൾക്ക് തിരിച്ചടിയായെങ്കിലും പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് താരിഫ് 15 ശതമാനമായി ഉയർത്തിയത് പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി മേഖലയിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ വിദഗ്ധർ കാണുന്നു.

ആഗോള വ്യാപാര മേഖലയിൽ ഒരു വർഷത്തോളമായി നിലനിൽക്കുന്ന അനിശ്ചിതത്വത്തിനാണ് യുഎസ് സുപ്രീംകോടതി തടയിട്ടത്. കോടതി താരിഫ് റദ്ദാക്കിയെങ്കിലും തൊട്ടുപിന്നാലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് തിരിച്ചടിച്ചു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കയറ്റുമതി മേഖലയിൽ വീണ്ടുമൊരു ഹ്രസ്വകാല അനിശ്ചിതത്വത്തിന് ഇത് കാരണമായി. പുതിയ തീരുമാനത്തോട് വിപണി എങ്ങനെ പ്രതികരിക്കുമെന്നത് നിർണായകമാണ്. സ്വർണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേങ്ങൾക്ക് ഡിമാൻഡ് കൂടാനാണ് സാധ്യത.
വിപണിയുടെ പ്രതികരണം
കയറ്റുമതി മേഖല: രാജ്യത്തെ ടെക്‌സ്‌റ്റൈൽസ്, ഫാർമ, രത്‌നം, മെഷിനറി എന്നീ മേഖലകളിലെ കയറ്റുമതിക്കാർക്ക് പുതിയ താരിഫ് വർധന ഹ്രസ്വകാല അനിശ്ചിതത്വമുണ്ടാക്കിയേക്കാം.
മത്സരക്ഷമത: യുഎസ് കോടതി വിധിയിലൂടെ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങൾക്ക് ലഭിച്ചിരുന്ന അതേ പരിഗണന ഇന്ത്യയ്ക്കും ലഭിച്ചു. എന്നാൽ വ്യാപാരത്തിൽ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെക്കാൾ മുൻതൂക്കം ലഭിക്കാനാണ് വിപണി താത്പര്യപ്പെടുന്നത്.
ഐടി: ആഗോള പ്രവണതകളിലും വരുമാന സ്ഥിരതയിലും കൂടുതൽ വ്യക്തത വരുന്നത് വരെ ഐടിയിൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
നിഫ്റ്റി നിലവാരം: നിഫ്റ്റിക്ക് 25,800-26,000 മേഖലയിൽ ശക്തമായ പ്രതിരോധമുണ്ട്. 26,000ത്തിന് മുകളിലേക്ക് പോയാൽ മാത്രമേ വിപണിയിൽ മുന്നേറ്റം പ്രതീക്ഷിക്കാനാവൂ.
ആഗോള സാഹചര്യം
താരിഫുകൾ പിൻവലിക്കുന്നത് യുഎസിലെ കോർപ്പറേറ്റുകൾക്കും ആഗോള വിതരണ ശൃംഖലയ്ക്കും ഗുണകരമാകും:
വാൾ സ്ട്രീറ്റ്: താരിഫുകൾ പിൻവലിക്കുന്നത് കമ്പനികളുടെ ലാഭവിഹിതം വർധിപ്പിക്കാനും ഉത്പാദന ചെലവ് കുറയ്ക്കാനും സഹായിക്കും. വരുമാന വർധനവിന് ഇത് അനുകൂല ഘടകമാണ്.
പണപ്പെരുപ്പം: ഇറക്കുമതി ചെലവ് കുറയുന്നതിനാൽ പണപ്പെരുപ്പം താഴാൻ സഹായിച്ചേക്കും. ഇത് ട്രഷറി ബോണ്ട് നിരക്കുകളെ സ്വാധീനിക്കും.
ഡോളർ: താരിഫ് നടപ്പിലാക്കുന്ന കാലയളവ്, അതിനെതുടർന്നുള്ള പ്രതികരണങ്ങൾ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് ഡോളർ മൂല്യത്തിൽ ചാഞ്ചാട്ടമുണ്ടാകാം.
യുഎസ് ഫെഡ്: പണപ്പെരുപ്പം കുറയുകയും തൊഴിലില്ലായ്മ നിരക്ക് താഴുകയും ചെയ്താൽ നിരക്ക് കുറയ്ക്കലിൽനിന്ന് ഫെഡറൽ റിസർവ് വിട്ടുനിന്നേക്കാം.
|
| പ്രതീക്ഷിക്കുന്ന ആഘാതം | കാരണങ്ങൾ |
|---|---|---|
| ഓഹരി വിപണി | ചാഞ്ചാട്ടം | പുതിയ താരിഫ് പ്രഖ്യാപനവും ഫെബ്രുവരി 24-ലെ F&O എക്സ്പയറിയും. |
| സ്വർണം & വെള്ളി | വർധന | ഇറാനുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കവും വ്യാപാര അനിശ്ചിതത്വവും. |
| യുഎസ് ഡോളർ | അസ്ഥിരത | നടപ്പിലാക്കൽ സമയക്രമവും നിയമപരമായ മാറ്റങ്ങളും. |
| അസംസ്കൃത എണ്ണ | വില കൂടാൻ സാധ്യത | ഇറാനിലെ സംഘർഷം വർധിച്ചാൽ എണ്ണവില ഉയരാം. |
സുപ്രീം കോടതി വിധി
ട്രംപ് ഭരണകൂടത്തിന് കോടതി വിധി വൻ തിരിച്ചടിയാണ് നൽകിയത്. ഇതിനെ മറികടക്കാനാണ് ട്രംപ് പുതിയ നീക്കം നടത്തിയത്.
കോടതി വിധി: ട്രംപിന്റെ 'റെസിപ്രോക്കൽ' താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കി. ആഗോള വ്യാപരമേഖലയിലെ ഇതോടെ അനിശ്ചിതത്വം നീങ്ങി.
പുതിയ താരിഫ്: കോടതി വിധിക്ക പിന്നാലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 15 ശതമാനം താരിഫ് ട്രംപ് പ്രഖ്യാപിച്ചത് വിപണി എപ്രകാരം സ്വീകരിക്കുമെന്ന് വ്യാപാര ലോകം ഉറ്റുനോക്കുകയാണ്. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
നിയമപരമായ അധികാരം: 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122 ഉപയോഗിച്ചാണ് 150 ദിവസത്തേക്ക് 10 ശതമാനം താൽക്കാലിക സർചാർജ് ഏർപ്പെടുത്തിയതും പിന്നീട് അത് 15 ശതമാനമായി ഉയർത്തിയതും.
യുഎസ് സുപ്രീം കോടതി വിധി ട്രംപിന്റെ വ്യാപാര നയങ്ങൾക്ക് തിരിച്ചടിയായെങ്കിലും പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് താരിഫ് 15 ശതമാനമായി ഉയർത്തിയത് പുതിയ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി മേഖലയിൽ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സാധ്യതകൾ വിദഗ്ധർ കാണുന്നു. വരുംദിവസങ്ങളിലെ വിപണി നീക്കങ്ങൾ പുതിയ താരിഫ് വ്യവസ്ഥകളോടുള്ള ആഗോള പ്രതികരണങ്ങളെ ആശ്രയിച്ചായിരിക്കും.
Content Highlights: Trump`s new 15% tariff sparks market volatility, impacting gold prices and emerging markets. Learn how this affects global trade and investments.
Published: 23 Feb 2026, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented