മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷം, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര വളര്‍ച്ച എന്നിവയാകും കുതിപ്പിന് അനുകൂലമാകുക. വളര്‍ച്ചാ ഓഹരികളില്‍നിന്ന് മൂല്യാധിഷ്ഠിത ഓഹരികളിലേക്ക് വിപണി തിരിയുമെന്നും വിലയിരുത്തുന്നു.

ഓഹരി വിപണി കുതിക്കുമ്പോൾ നേട്ടമുണ്ടാക്കാൻ മികച്ച ഓഹരികൾ തിരഞ്ഞെടുത്ത് ഇപ്പോഴേ നിക്ഷേപിക്കാം. നിഫ്റ്റി സൂചിക 2027 ജൂണോടെ 26,500 നിലവാരത്തിലെത്തുമെന്നാണ് ആഗോള ബ്രോക്കിങ് സ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിന്റെ പ്രവചനം. അങ്ങനെയെങ്കിൽ നിലവിലെ നിലവാരത്തിൽനിന്ന് 10 ശതമാനം വർധനവാണ് സൂചികയിൽ ഉണ്ടാകുക. മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷം, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര വളർച്ച എന്നിവയാണ് കുതിപ്പിന് അനുകൂലമാകുക. 2026ന്റെ രണ്ടാം പകുതിയോടെ വളർച്ചാ ഓഹരികളിൽനിന്ന് മൂല്യാധിഷ്ഠിത ഓഹരികളിലേക്ക് വിപണി തിരിയുമെന്ന് ഗോൾഡ്മാന്റെ റിപ്പോർട്ടിൽ പറയുന്നു. വൻകിട ഓഹരികളോടൊപ്പം ബാങ്കിങ് മേഖലയും മികച്ച മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തൽ.
വിപണി സാധ്യത
- 2027 ജൂണോടെ നിഫ്റ്റി 26,500 എന്ന റെക്കോർഡ് നിലവാരത്തിൽ എത്തും.
- കുറഞ്ഞ ചരക്ക് വില (Commodity price), രൂപയുടെ മൂല്യസ്ഥിരത, ശക്തമായ ആഭ്യന്തര വളർച്ച എന്നിവയാകും വിപണിക്ക് കരുത്തേകുക.
- രണ്ടാം പാദത്തിലെ മികച്ച വരുമാന പ്രതീക്ഷകളും വിവിധ മേഖലകളുടെ വീണ്ടെടുപ്പും വിപണിയുടെ സാധ്യത മെച്ചപ്പെടുത്തിയിട്ടുണ്ട്.
- 2026-ന്റെ ആദ്യ പകുതിയിൽ നേരിട്ട ഒമ്പത് ശതമാനം ഇടിവിനുശേഷം വിപണി ശക്തമായി തിരിച്ചുകയറുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
വിദേശ സ്വാധീനം
വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽനിന്ന് പണം പിൻവലിക്കുന്ന ഘട്ടം അവസാനിച്ചതായി ഗോൾഡ്മാൻ സാക്‌സ് കരുതുന്നു.
- 2026-ന്റെ ആദ്യ പകുതിയിൽ 2.86 ലക്ഷം കോടി രൂപയുടെ റെക്കോഡ് വില്പനയാണ് വിദേശ നിക്ഷേപകർ നടത്തിയത്.
- ജൂൺ പകുതി മുതലാകട്ടെ 1.91 ലക്ഷം കോടി രൂപയുടെ(പ്രധാനമായും ധനകാര്യ ഓഹരികളിൽ) നിക്ഷേപം നടത്തുകയും ചെയ്തു.
- ആഗോള ഫണ്ടുകൾക്ക് നിലവിൽ ഇന്ത്യയിൽ കുറഞ്ഞ നിക്ഷേപം (Underweight) മാത്രമേയുള്ളൂ എന്നത് വരും മാസങ്ങളിൽ വൻതോതിൽ നിക്ഷേപം വരാനുള്ള സാധ്യത കൂട്ടുന്നു.
നിക്ഷേപ തന്ത്രങ്ങൾ
മൂല്യാധിഷ്ഠിത നിക്ഷേപം: വളർച്ചാ ഓഹരികളിൽനിന്ന് മൂല്യാധിഷ്ഠിത ഓഹരികളിലേക്ക് നിക്ഷേപകർ മാറാൻ സാധ്യതയുണ്ട്. സാമ്പത്തിക വീണ്ടെടുപ്പിൽ ന്യായമായ മൂല്യമുള്ള (Reasonably valued) ഓഹരികൾക്ക് ഡിമാൻഡ് കൂടും.
വൻകിട ഓഹരികൾക്ക് മുൻഗണന: മിഡ്-ക്യാപ് ഓഹരികളേക്കാൾ ലാർജ്-ക്യാപ് ഓഹരികൾക്കാണ് ഗോൾഡ്മാൻ സാക്‌സ് മുൻഗണന നൽകുന്നത്.
സാധ്യതയുള്ള മേഖലകൾ: ബാങ്കിംഗ്, ടൂറിസം, എനർജി റിഫൈനറുകൾ എന്നിവയിൽ ദീർഘകാല നിക്ഷേപത്തിന് ശുപാർശ ചെയ്യുന്നു.
മറ്റ് മുൻഗണനകൾ:
- ഗ്രാമീണ/കാർഷിക ഓഹരികളേക്കാൾ പവർ യൂട്ടിലിറ്റികൾ.
- കയറ്റുമതിക്കാരേക്കാൾ ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികൾ.
- പ്രതിരോധം (Defence), ഊർജ സുരക്ഷ (Energy Security) എന്നീ മേഖലകളിൽ മുന്നേറ്റ സാധ്യത.
നിർദേശിക്കുന്ന ഓഹരികൾ
| ഓഹരി | മേഖല/പ്രത്യേകത |
|---|---|
| റിലയൻസ് ഇൻഡസ്ട്രീസ് | എനർജി/ ഡൈവേഴ്സിഫൈഡ് |
| എച്ച്ഡിഎഫ്സി ബാങ്ക് | ബാങ്കിംഗ് |
| അദാനി എന്റർപ്രൈസസ് | ഡൈവേഴ്സിഫൈഡ് |
| അദാനി പവർ | ഊർജം |
| കൊട്ടക് മഹീന്ദ്ര ബാങ്ക് | ബാങ്കിംഗ് |
| എൻടിപിസി | പവർ യൂട്ടിലിറ്റി |
| ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് | പ്രതിരോധം |
| എറ്റേണൽ | ഇ-കോം |
| പവർ ഗ്രിഡ് കോർപ്പറേഷൻ | പവർ യൂട്ടിലിറ്റി |
| അദാനി ഗ്രീൻ | പുനരുപയോഗ ഊർജം |
| ഇന്റർഗ്ലോബ് ഏവിയേഷൻ | ഏവിയേഷൻ |
| എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് | ഇൻഷുറൻസ് |
| ഇന്ത്യൻ ഹോട്ടൽസ് | ടൂറിസം/ഹോസ്പിറ്റാലിറ്റി |
| മസഗോൺ ഡോക്ക് | പ്രതിരോധം/ഷിപ്പിംഗ് |
| മേക്ക് മൈ ട്രിപ്പ് | ടൂറിസം/ട്രാവൽ |
കഴിഞ്ഞ മാർച്ചിൽ ഗോൾഡ്മാൻ സാക്‌സ് ജാഗ്രതാ നിർദേശമാണ് നൽകിയിരുന്നത്. അന്ന് വിപണിയെ 'മാർക്കറ്റ്വെയ്റ്റ്' (Marketweight) വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും നിഫ്റ്റിയുടെ ലക്ഷ്യം കുറയ്ക്കുകയും ചെയ്തു. എണ്ണവില വർധനവും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ലാഭത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ. പുതിയ റിപ്പോർട്ടാകട്ടെ ഈ നിലപാടിൽ നിന്നുള്ള മാറ്റം സൂചിപ്പിക്കുന്നു.
Content Highlights: Goldman Sachs projects Nifty to hit 26,500 by June 2027., Shift from growth stocks to value-based stocks expected in late 2026., Large-cap stocks preferred over mid-caps for better stability., Foreign investor sentiment shifting from net selling to net buying., Key sectors: Banking, Tourism, Energy Refiners, and Defence.
Published: 13 Jul 2026, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented