മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വില്പനക്ക് നിക്ഷേപകരിൽനിന്ന് മികച്ച പ്രതികരണം. ആഗോള സോവറിൻ വെൽത്ത് ഫണ്ടുകൾ, പ്രമുഖ അസറ്റ് മാനേജർമാർ, രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ എന്നിവരാണ് ഇതിനകം താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
അലയൻസ്, ബ്ലാക്ക് റോക്ക്, ഗവൺമെന്റ് ഓഫ് സിംഗപ്പൂർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ (ജി.ഐ.സി.), ഫിഡെലിറ്റി, നോർവേയുടെ ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ, ന്യൂ വേൾഡ് ഫണ്ട് ഇൻ കോർപ്പറേഷൻ, സ്മോൾക്യാപ് വേൾഡ് ഫണ്ട് ഇൻ കോർപ്പറേഷൻ എന്നീ ആഗോള നിക്ഷേപകരാണ് ജിയോയുടെ ഓഹരിക്കായി രംഗത്തുവന്നിട്ടുള്ളത്.
എസ്.ബി.ഐ. മ്യൂച്വൽ ഫണ്ട്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.), ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്, എച്ച്.ഡി.എഫ്.സി. മ്യൂച്വൽ ഫണ്ട്, കൊട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ട് എന്നീ ആഭ്യന്തര നിക്ഷേപകരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുഴുവനായും പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുകയുടെ ഭൂരിഭാഗവും ഉപകമ്പനിയായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനാകും ഉപയോഗിക്കുക. അതോടൊപ്പം വികസനസാധ്യതകളും പ്രയോജനപ്പെടുത്തും.
ടെക്നോളജി വിപണി ലക്ഷ്യം
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിർമിതബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കി ഒട്ടേറെ ഉൽപ്പന്നങ്ങൾ കമ്പനി തയ്യാറാക്കിവരുകയാണ്. കുറഞ്ഞ ചെലവിൽ ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്ന ജിയോ കമ്പ്യൂട്ടർ, ജിയോയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും നടത്താൻ പ്രാപ്തമായ എ.ഐ. ഏജന്റിക് 'മൈ ജിയോ' ആപ്പ്, ആളുകൾക്ക് എന്തു സംശയത്തിനും ഉത്തരം ഫോണിലൂടെ നൽകുന്ന ജിയോ ഭാരത് ഐ.ക്യു., ഏതു ഭാഷയിലെയും സംസാരം ടെക്സ്റ്റ് രൂപത്തിലേക്ക് തത്സമയം മാറ്റാവുന്ന 'ജിയോ ബോലോ' എന്നിങ്ങനെയുള്ള ഉൽപ്പന്നങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവ കൂടാതെ ഐ.ഒ.ടി. സെൻസറുകൾ, ജിയോ സെക്യൂർ എന്ന എ.ഐ. അടിസ്ഥാനമാക്കിയുള്ള സൈബർസുരക്ഷാ സംവിധാനം, കണ്ണടകൾ വഴി പെയ്മെന്റ്, കോളിങ്, ആശയവിനിമയം എന്നിവ സംയോജിപ്പിക്കുന്ന ജിയോ ഫ്രെയിംസ് എന്നിങ്ങനെ നീളുന്നു ഉൽപ്പന്നനിര.
ഇന്ത്യയിലെ സംരംഭക ഡിജിറ്റൽ സേവന വിപണിയിൽ അഞ്ചു ലക്ഷം കോടി രൂപയുടെ സാധ്യതകളാണ് കമ്പനി ലക്ഷ്യമിടുന്നത്. 10 കോടി വീടുകളിൽ ബ്രോഡ്ബാൻഡ് സേവനമെത്തിക്കും. പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച സംവിധാനങ്ങളാണ് കമ്പനിയുടേത്. 7,220 പേറ്റന്റുകൾക്ക് ഇതിനകം അപേക്ഷ നൽകിയിട്ടുണ്ട്. സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെ കൂടുതൽ വിപണികളിലേക്ക് എത്തിക്കുമെന്ന് ആകാശ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.
മൊബൈൽ കണക്റ്റിവിറ്റിക്കപ്പുറമുള്ള വളർച്ചയാണ് ലക്ഷ്യം. എല്ലാ ഇന്ത്യൻ കുടുംബങ്ങളെയും ആളുകളെയും ഇന്ത്യൻ സംരംഭങ്ങളെയും ബന്ധിപ്പിക്കുകയെന്നതാണ് ജിയോയുടെ പ്രാഥമിക ലക്ഷ്യമെന്ന് ആകാശ് വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഉന്നത ഗുണമേന്മയുള്ള ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കും. മൊബിലിറ്റി, വീടുകളിലെ ബ്രോഡ്ബാൻഡ്, സംരംഭകർക്കുള്ള സേവനങ്ങൾ, സാങ്കേതികവിദ്യകളുടെ വിപണനം എന്നിവയായിരിക്കും കമ്പനിയുടെ ഭാവിവളർച്ചയുടെ കാതൽ.
| ഓഫർ തുറക്കുന്ന തീയതി | ഒക്ടോബർ 21 |
| അവസാനിക്കുന്ന തിയതി തീയതി | ഒക്ടോബർ 23 |
| ആങ്കർ ഇൻവെസ്റ്റർ ബിഡ്ഡിംഗ് | ഒക്ടോബർ 19 |
| ഓഹരി വില പരിധി | ₹1,065 - ₹1,119 |
| മുഖവില | ₹10 |
| പുതിയ ഓഹരികൾ | 27 കോടി |
| സമാഹരിക്കുന്ന ആകെ തുക | ₹30,213 കോടി (അപ്പർ ബാൻഡിൽ) |
| കമ്പനി മൂല്യം | ₹10.3 ലക്ഷം കോടി |
| കുറഞ്ഞ അപേക്ഷ (Lot Size) | 12 ഓഹരികൾ (തുടർന്ന് 12-ന്റെ ഗുണിതങ്ങൾ) |
Content Highlights: Global and domestic investors including BlackRock, GIC, and SBI Mutual Fund show interest in Jio IPO., IPO proceeds will be used to reduce Reliance Jio Infocomm's debt and fund expansion., Jio is launching multiple AI-based products like My Jio app, Jio Bharat IQ, and Jio Frames., Targeting 5 lakh crore market opportunity in enterprise digital services and 10 crore broadband homes.
Published: 16 Oct 2026, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented