ക്രൂഡ് ഓയിൽ വിലയിലെ തുടർച്ചയായ വർധനവും അമിതമായ ചരക്കുകൂലിയും ദീർഘകാലത്തേക്ക് തുടർന്നാൽ രാജ്യത്തിന്റെ ധനസ്ഥിതിയെയും രൂപയുടെ മൂല്യത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കും.

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഇന്ധനവും വളവും കൂടുതൽ സംഭരിച്ചു. അതേസമയം, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വർധന രൂപയുടെ മൂല്യത്തെയും രാജ്യത്തെ ധനക്കമ്മിയെയും ബാധിച്ചേക്കാം. ചരക്കുകൂലി യുദ്ധത്തിനുമുമ്പുള്ളതിനേക്കാൾ 10 ഇരട്ടിയോളം വർധിച്ചു. ഇൻഷുറൻസ് പ്രീമിയവും ഉയർന്നിട്ടുണ്ട്. ഹോർമുസ് വഴി പോകാൻ കപ്പലുകളും ജീവനക്കാരും തയ്യാറാകാത്തതും വിതരണ ശൃംഖലയെ ബാധിച്ചു.
ക്രൂഡ് ഓയിൽ വില 12 വർഷത്തെ ഉയർന്ന പ്രതിമാസ ശരാശരിയായ 120 ഡോളറിന് മുകളിലാണ്. ആർ.ബി.ഐ., പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള ലാഭവീതവും ഓഹരി വിറ്റഴിക്കൽ മൂലമുള്ള വരുമാനവും മെച്ചപ്പെട്ട നികുതിപിരിവും ധനക്കമ്മി ജി.ഡി.പി.യുടെ 4.3 ശതമാനത്തിനുള്ളിൽ നിലനിർത്താൻ ഉപകരിക്കുന്നുണ്ട്.
ഇന്ധനം, വളം
സംഘർഷം നിലനിൽക്കുന്നതിനിടെയും കാർഷിക ആവശ്യങ്ങൾക്കുള്ള വളം കൂടുതൽ ശേഖരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ആഗോളവിപണിയിൽ വില കുറഞ്ഞ സമയത്ത് കമ്പനികൾ അടുത്ത സീസണിലേക്ക് ആവശ്യമായ വളം ശേഖരിച്ചു.
കപ്പൽ ഗതാഗതം
- ചില റൂട്ടുകളിൽ ചരക്കുനീക്കച്ചെലവ് 10 ഇരട്ടി കൂടി.
- സംഘർഷമേഖലകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടിയതും കപ്പലുകളെയും നാവികരേയും ലഭിക്കാനുള്ള ബുദ്ധിമുട്ടും ചരക്കുനീക്കത്തെ ബാധിച്ചു.
- സംഘർഷത്തിന്റെ കേന്ദ്രബിന്ദുവായി ഹോർമുസ് കടലിടുക്ക് മാറിയതോടെ ഈ വഴിയിലൂടെയുള്ള യാത്ര അപകടകരമായി. ആഴ്ചയിൽ അഞ്ച് കണ്ടെയ്നർ കപ്പലുകൾ ഗൾഫിലേക്ക് സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ രണ്ടായി കുറഞ്ഞു.
- കണ്ടെയ്നറുകളുടെ ക്ഷാമവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ തുറമുഖങ്ങളിൽ ചരക്കുകപ്പലുകളുടെ തിരക്കും അനുഭവപ്പെടുന്നുണ്ട്. പശ്ചിമേഷ്യൻ തുറമുഖങ്ങളിലേക്കുള്ള കണ്ടെയ്നർ നിരക്കുകൾ 800 ഡോളറിൽനിന്ന് 8,000 മുതൽ 10,000 ഡോളർ വരെയായി.
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ആഗോള ഊർജമേഖലയെയും കപ്പൽ ഗതാഗതത്തെയും അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. മുൻകൂട്ടി ഇന്ധന, വളം ശേഖരങ്ങൾ ഉറപ്പാക്കിയത് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും ക്രൂഡ് ഓയിൽ വിലയിലെ തുടർച്ചയായ വർധനവും അമിതമായ ചരക്കുകൂലിയും ദീർഘകാലത്തേക്ക് തുടർന്നാൽ രാജ്യത്തിന്റെ ധനസ്ഥിതിയെയും രൂപയുടെ മൂല്യത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കും.
Content Highlights: India has proactively stockpiled extra fuel and fertilizers to counter West Asia supply chain disruptions., Crude oil prices have surged past USD 120, putting pressure on the Indian Rupee and fiscal deficit., Shipping freight charges have multiplied up to 10 times, alongside soaring insurance premiums and container shortages.
Published: 26 Oct 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented