ഇന്ത്യക്കുമേല്‍ ഉയര്‍ന്ന താരിഫും പിഴയും ചുമത്തിയതോടെ കനത്ത ചാഞ്ചാട്ടം നേരിട്ട് വിപണി. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്സ് 604 പോയന്റ് താഴ്ന്നു. നിഫ്റ്റിക്കാകട്ടെ 183 പോയന്റും നഷ്ടമായി. വൈകാതെ നഷ്ടം കുറച്ചെങ്കിലും വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്.
ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ 25 ശതമാനം താരിഫും പിഴയും ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
വ്യാപാരം ആരംഭിച്ച ഉടനെ സെന്‍സെക്സ് 81,668ലും നിഫ്റ്റി 24,668ലുമെത്തി. ഇരു സൂചികകളിലും ശരാശരി 0.75 ശതമാനം ഇടിവാണ് തുടക്കത്തില്‍ ഉണ്ടായത്.
തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5 ലക്ഷം കോടി ഇടിഞ്ഞ് 453.35 ലക്ഷം കോടിയിലെത്തി.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ ഒരു ശതമാനം നഷ്ടം നേരിട്ടു. ബാങ്ക്, മെറ്റല്‍, ഫാര്‍മ, റിയല്‍റ്റി സുചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
മറ്റ് പ്രധാന വ്യാപാര പങ്കാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രംപിന്റെ 25 ശതമാനം താരിഫ് ഇന്ത്യയെ സാരമായി ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന നയതന്ത്ര, വ്യപാര ചര്‍ച്ചകളെയും ഇത് തകിടംമറിച്ചേക്കാം.
യുഎസിലേയ്ക്കുള്ള പ്രധാന കയറ്റുമതികളായ ടെക്സ്റ്റൈല്‍സ്, ഫാര്‍മ, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ വ്യവസായങ്ങളെ താരിഫുകള്‍ പ്രാബല്യത്തിലായാല്‍ കൂടുതല്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വ്യാപരത്തിലെ അസന്തുലിതാവസ്ഥയും ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സഹകരണവും ചൂണ്ടിക്കാണിച്ച് താരിഫിന് പുറമെ ഇന്ത്യക്കുമേല്‍ കൂടുതല്‍ പിഴ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
Content Highlights: Trump Tariff Threat: Sensex Loses 604 Points, ₹5.5 Lakh Crore Wiped Out
Published: 31 Jul 2025, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented