
വ്യത്യസ്ത കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെയായി അനിശ്ചിതത്വത്തിന്റെ നടുവിലാണ് വിപണി. ആഗോളതലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന വിലക്കയറ്റം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവതന്നെ പ്രധാന പ്രതിസന്ധികള്‍. കോവിഡിന് പിന്നാലെ മുന്നേറ്റം നടത്തിയ വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. മാന്ദ്യഭീതി ഒന്നകന്നപ്പോള്‍ ഇസ്രയേല്‍-ഗാസ സംഘര്‍ഷമെത്തി. ആഭ്യന്തര കാരണങ്ങളേക്കാള്‍ ആഗോള പ്രശ്നങ്ങളാണ് വിപണിയിലെ അനിശ്ചിതത്വത്തിന് കാരണം.
യുഎസിലെ കടപ്പത്ര ആദായ വര്‍ധനവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്മാറിയിട്ടും വിപണി പിടിച്ചുനില്‍ക്കുന്നത് വന്‍കിടക്കാര്‍ മുതല്‍ ചെറുകിടക്കാര്വരെയുള്ള രാജ്യത്തെ നിക്ഷേപകരുടെ ഇടപെടല്‍ മൂലമാണ്. മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍തോതിലാണ് നിക്ഷേപമൊഴുകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭാവിയില്‍ മുന്നേറ്റത്തിന് സാധ്യതയുള്ള സെക്ടറുകളിലെ മികച്ച അഞ്ച് കമ്പനികള്‍ തിരഞ്ഞെടുത്ത് വിശകലനം ചെയ്യുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമായുള്ള ബന്ധമാണ് കമ്പനിയുടെ ശക്തി. പഞ്ചാബ് മൊഹാലിയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം 1,50,000 എന്‍ജിനുകള്‍ നിര്‍മിക്കാനുളള ശേഷിയുണ്ട്. ലോകത്തിലെതന്നെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാതാക്കള്‍ക്ക് എന്‍ജിനുകള്‍ നല്‍കുന്നത് സ്ഥിരതയാര്‍ന്ന വരുമാനം നേടാന്‍ കമ്പനിക്ക് സഹായകരമാകുന്നു. മാതൃകമ്പനി നേരിടുന്ന പ്രതിസന്ധികള്‍ സ്വരാജിനെയും ബാധിക്കുമെന്നകാര്യം കമ്പനിയുടെ ദൗര്‍ബല്യമാണ്. ട്രാക്ടര്‍ വ്യവസായത്തിന്റെ സീസണല്‍ സ്വഭാവവും ശ്രദ്ധിക്കേണ്ട ഒന്നാണ്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്
ടാറ്റ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനികളിലൊന്നാണ് ടിസിഎസ്. വരുമാനത്തിലും വിപണി മൂല്യത്തിലും രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി. 2022-23 സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിന്റെ ഭൂരിഭാഗവും(38%) ബാങ്കിങ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്കുള്ള ഐടി സേവനങ്ങളില്നിന്നാണ്.
നവീകരണ വൈദഗ്ധ്യം കമ്പനിയുടെ കരുത്തായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് ഐ.ടി ഗവേഷണ ലബോറട്ടറികള്‍ക്ക് തുടക്കമിട്ടു. അഞ്ച് വര്‍ഷത്തിനിടെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഹബ്ബുകള്‍ക്കായി കമ്പനി 9,937 കോടി രൂപയാണ് ചെലവഴിച്ചത്.
പങ്കാളിത്തത്തിലും ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലും ഊന്നല്‍ നല്‍കിക്കൊണ്ട് നവീകരണത്തെ സമന്വയിപ്പിക്കാന്‍ കമ്പനി എക്കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. പ്രമുഖ കമ്പനികളെ കൂടെനിര്‍ത്താന്‍ ടാറ്റയുടെ മികച്ച ബ്രാന്‍ഡ് മൂല്യം ഉപകരിച്ചിട്ടുമുണ്ട്. എന്നിരുന്നാലും രാജ്യത്തെയും ആഗോളതലത്തിലെയും കമ്പനികള്‍ തമ്മിലുള്ള കടുത്ത മത്സരം കാണാതിരിക്കാനാവില്ല. ഒരു മേഖലയില്‍ മാത്രമുള്ള ഊന്നല്‍ മാന്ദ്യത്തിന്റെ സമയങ്ങളില്‍ വളര്‍ച്ചാ സ്ഥിരതയെ ബാധിക്കാനിടയാക്കും.
കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 2030വരെ പ്രതീക്ഷിക്കുന്ന ആഗോള ഐടി മേഖലയുടെ വളര്‍ച്ച 5.2 ശതമാനമാണ്. നിലവിലെ വരുമാനത്തിന്റെ 1.2 ഇരട്ടിയോളം വരുന്ന 34.1 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്കുമായി ഈ വളര്‍ച്ചയോടൊപ്പം നീങ്ങാന്‍ കമ്പനി അരമുറുക്കികഴിഞ്ഞു. 2030ഓടെ 50 ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിടുന്നു. ഭാവിയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു.
ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്
ഭക്ഷണം, പ്ലാസ്റ്റിക്, കാലിത്തീറ്റ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവക്കാവശ്യമായ സംയുക്തങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് 1970ല്‍ സ്ഥാപിതമായ ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്. രാസ സംയുക്തങ്ങള്‍ക്ക് പകരം സസ്യ എണ്ണകള്‍, മൃഗക്കൊഴുപ്പുകള്‍ എന്നിവയില്‍നിന്നാണ് ഓര്‍ഗാനിക്കായി സംയുക്തങ്ങള്‍(ഒലിയോകെമിക്കല്സ്) പരിവര്‍ത്തനം ചെയ്തെടുക്കുന്നത്. സങ്കീര്‍ണമായ സാങ്കേതികവിദ്യയും വൈദഗ്ധ്യവും ഇതിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ മറ്റ് കമ്പനികള്‍ ഈമേഖലയിലേക്ക് അധികമെത്തിയിട്ടില്ല. മികച്ച വരുമാനം കാലാകാലങ്ങളില്‍ നേടാന്‍ അത് കമ്പനിക്ക് സഹായകരമായി.
പരിസ്ഥിതി സൗഹൃദ ബദലുകള്‍ക്കായി ലോകം തിരയുമ്പോള്‍ അത് നേട്ടമാക്കാന്‍ കമ്പനിക്കാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ സ്പെഷ്യാലിറ്റി കെമിക്കല്‍ വ്യവസായത്തെ ഒലിയോകെമിക്കല്‍ മറികടക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം, വെല്ലുവിളികള്‍ ഏറെയുണ്ടുതാനും. സസ്യ എണ്ണകളുടെ അസ്ഥിരമായ വിലയെ ആശ്രയിച്ചാണ് ലാഭക്ഷമത. അസംസ്കൃത വസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചില്‍ സമീപ പാദങ്ങളിലെ മുന്നേറ്റത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഭാവിയിലും ഇത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ഫൈന്‍ ഓര്‍ഗാനിക്. ആഗോളതലത്തില്‍ കമ്പനിയുടെ സ്ഥാനം ആറാമതുമാണ്. 2023ലെ കമ്പനിയുടെ വരുമാനത്തില്‍ 68 ശതമാനവും കയറ്റുമതിയില്നിന്നാണെന്നതും ശ്രദ്ധേയമാണ്.
അബോട്ട് ഇന്ത്യ
യു.എസിലെ അബോട്ട് ലബോറട്ടറീസിന്റെ ഉപസ്ഥാപനമാണ് അബോട്ട് ഇന്ത്യ. ഗ്യാസ്ട്രോഎന്‍ട്രോളജി, സ്ത്രീകളുടെ ആരോഗ്യം, വാക്സിനുകള്‍ എന്നീ മേഖലകളില്‍ മികച്ച സാന്നിധ്യം കമ്പനിക്കുണ്ട്. തൈറോനോം, ഡ്യൂഫലാക്, ഡിജീന്, ഇന്ഫ്ളുവാക് തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രശസ്തമാണ്. മാതൃകമ്പനിയുടേതല്ലാത്ത ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഇന്ത്യയിലെ സഹോദര സ്ഥാപനത്തെ അനുവദിക്കുന്നുവെന്നതാണ് പ്രധാനം. അഞ്ച് വര്‍ഷത്തിനിടെ 72 പുതിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചു. ഇവ വരുമാനത്തില്‍ ഗണ്യമായ സംഭാവന ചെയ്യുകയും ചെയ്യുന്നു. അതേസമയം, നിയന്ത്രിതവും മത്സരാധിഷ്ഠിതവുമായ പ്രവര്‍ത്തന മേഖലയിലാണ് കമ്പനിയുടെ സാന്നിധ്യമെന്നത് അതിന്റെ വളര്‍ച്ചാ പദ്ധതികളെ ബാധിച്ചേക്കാം.
രാജ്യത്തെ ഫാര്‍മ വ്യവസായം 2030ഓടെ ഇരട്ടിയാകുമെന്നാണ് ഈയിടെ പുറത്തുവന്ന ഒരു സര്‍വെ പറയുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളും മികച്ച ആരോഗ്യ സംവിധാനങ്ങളും ഈ വളര്‍ച്ചക്ക് വേഗംകൂട്ടാം. സൗഹാര്‍ദപരമായ സര്‍ക്കാര്‍ നയങ്ങളും ഫാര്‍മസികളുടെ എണ്ണത്തിലെ വര്‍ധനവും വളര്‍ച്ചക്ക് പ്രധാന പങ്ക് വഹിക്കും.
ഇമാമി
കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍ മേഖലയിലെ പ്രമുഖ എഫ്എംസിജി കമ്പനികളിലൊന്നാണ് ഇമാമി. ആറ് ബ്രാന്‍ഡുകളില്‍ ആധിപത്യം പുലര്‍ത്തുന്ന കമ്പനിയുടെ ഉത്പന്നങ്ങള്‍ 49 ലക്ഷത്തിലധികം റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ലഭ്യമാണ്. ബ്രാന്‍ഡ് മൂല്യംതന്നെയാണ് കമ്പനിയുടെ കരുത്ത്. നവരത്ന, സന്തു, ബോറോ പ്ലസ്, ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്സം, ഡെര്‍മി കൂള്‍ തുടങ്ങിയ അറിയപ്പെടുന്ന ബാന്‍ഡുകളും ഇമാമിയുടെ സ്വന്തമാണ്. ഇവയില്‍ മൂന്ന് ബ്രാന്ഡുകളില്നിന്നുമാത്രം 500 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവുണ്ട്.
ഒരു സുപ്രഭാതംകൊണ്ട് കമ്പനി കെട്ടിപ്പടുത്തതല്ല ഇതൊന്നും. അഞ്ച് വര്‍ഷത്തിനിടെ വരുമാനത്തിന്റെ ശരാശരി 17 ശതമാനം (32,483 കോടി) പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ ഇമാമിയുടെ ലാഭം ഇരട്ടിയിലധികമായി. എന്നിരുന്നാലും വില്പന-വരുമാന വളര്‍ച്ച പ്രതിവര്‍ഷം ആറ് ശതമാനം മാത്രമാണ്. രണ്ട് വര്‍ഷത്തിനിടെയാണ് മുന്നേറ്റം ശക്തമായത്. ആന്റിസെപ്റ്റിക് ക്രീമുകള്‍, പുരുഷന്മാര്ക്കുള്ള ചര്‍മസംരക്ഷണ ഉത്പന്നങ്ങള്‍ എന്നീ മേഖലകളില്‍ കമ്പനി ഇപ്പോഴും പിന്നിലാണ്. ഈ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിതരണം മെച്ചപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അത് കൂടാതെ ചെറുകിട-ഇടത്തരം കമ്പനികളിലും ഇമാമി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതെല്ലാം കമ്പനിക്ക് ഭാവിയില്‍ നേട്ടമാകുമെന്നാണ് കരുതുന്നത്.
(ദീര്‍ഘകാലയളവില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. സ്വന്തമായി വിശകലനം ചെയ്ത് മാത്രം നിക്ഷേപ തീരുമാനമെടുക്കുക)
Content Highlights: Samvat 2080, add these stocks to your portfolio
Published: 12 Nov 2023, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented