ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെബിയുടെ വിലക്ക്. 2017 മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയതിനാണ് സെബിയുടെ നടപടി.
ഇതോടെ കിഷോര്‍ ബിയാനിക്ക് ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ രണ്ടുവര്‍ഷത്തേയ്ക്ക് കഴിയില്ല. ഇടപാടിന് വിലക്കുവന്നതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
ഫ്യൂച്ചര്‍ ഗ്രൂപ്പിനെ റിലയന്‍സിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണ്‍ നല്കിയ ഹര്‍ജി നിലനില്‍ക്കവെയാണ് കിഷോര്‍ ബിയാനിക്ക് വീണ്ടും തിരിച്ചടിയുണ്ടായിരിക്കുന്നത്.
മാനേജുമെന്റ് തലത്തിലുള്ളവരോ അവരുമായി അടുപ്പമുള്ളവരോ ലിസ്റ്റഡ് കമ്പനികളുടെ സാമ്പത്തിക വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ഓഹരി ഇപാടുകള് നടത്തി നേട്ടമുണ്ടാക്കുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഇത്തരം ഇടപാടുകളിലൂടെ കമ്പനിയധികൃതര്‍നേട്ടമുണ്ടാക്കുന്നത് നിയമവിരുദ്ധമാണ്.
Insider trading: Kishore Biyani barred from securities market
Published: 04 Feb 2021, 12:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented