എച്ച്ഡിഎഫ്സി ബാങ്കിന് ഡിസംബറിലവസാനിച്ച മൂന്നാംപാദത്തിൽ 18,654 കോടി രൂപയുടെ അറ്റാദായം. മുൻവർഷം ഇതേകാലത്തെ 16,736 കോടി രൂപയേക്കാൾ 11.5 ശതമാനമാണ് വർധന.

To advertise here,

ജൂലായ്-സെപ്റ്റംബർ കാലയളവിൽ ഇത് 18,641 കോടി രൂപയായിരുന്നു. അറ്റ പലിശവരുമാനം 6.4 ശതമാനം ഉയർന്ന് 32,615 കോടി രൂപയിലേക്കെത്തി. മൊത്തം വരുമാനം 2024 ഡിസംബറിലെ 87,460 കോടിയിൽനിന്ന് 90,005 കോടിയായും ഉയർന്നു.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2024 ഡിസംബറിലെ 1.42 ശതമാനത്തിൽനിന്ന് 1.24 ശതമാനമായി കുറഞ്ഞു. 35,179 കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയ ആസ്തിയായുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി 0.46 ശതമാനത്തിൽനിന്ന് 0.42 ശതമാനമായും താഴ്ന്നിട്ടുണ്ട്.