
അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ(എല്‍.ഐ.സി)ക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. യു.എസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടര്‍ന്ന് അദാനി ഓഹരികളില്‍ വ്യാഴാഴ്ചയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്.
250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെയാണ് ഇടിവ് നേരിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമെന്റ്സ് എന്നിവയാണവ. ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 11,278 കോടി രൂപയുടെ ഇടിവാണുണ്ടായത്.
അദാനി പോര്‍ട്സിലെ നിക്ഷേപത്തിലാണ് കൂടുതല്‍ ഇടിവുണ്ടായത്. 5,009.88 കോടി രൂപയോളമാണ് നഷ്ടമായത്. അദാനി എന്റര്‍പ്രൈസസിലെ നിക്ഷേപ മൂല്യത്തില്‍ 3,012.91 കോടി രൂപയും അംബുജയിലെ മൂല്യത്തില്‍ 1,207.83 കോടി രൂപയും അദാനി ടോട്ടല്‍ ഗ്യാസില്‍ 807.48 കോടിയും അദാനി എനര്‍ജി സൊലൂഷന്‍സില്‍ 716.45 കോടിയും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 592.05 കോടിയും എസിസിയുടെ നിക്ഷേപ മൂല്യത്തില്‍ 381.66 കോടിയും നഷ്ടമായതായാണ് കണക്ക്.
യുഎസിന്റെ ആരോപണത്തെ തുടര്‍ന്ന് അദാനി എനര്‍ജി സൊലൂഷന്‍സിന്റെ ഓഹരി വില 20 ശതമാനമെന്ന ലോവര്‍ സര്‍ക്യൂട് ഭേദിച്ച് 697 നിലവാരത്തിലെത്തി. അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പോര്‍ട്സിന്റെയും ഓഹരി വില യഥാക്രമം 19 ശതമാനവും 15 ശതമാനവും താഴ്ന്നു. ഗ്രൂപ്പിലെ മറ്റ് ഓഹരികളുടെ വില 10 ശതമാനംവരെ ഇടിയുകയും ചെയ്തു.
വ്യാഴാഴ്ച മാത്രം അദാനി കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്.
അദാനി വീണ്ടും കുരുക്കില്‍: യുഎസില്‍ തട്ടിപ്പ്-കൈക്കൂലി കേസ്, തകര്‍ന്ന് അദാനി ഓഹരികള്‍
Content Highlights: Adani Group Shares Crash: LIC Loses ₹12,000 Crore
Published: 21 Nov 2024, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented