വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ ഉത്പന്നമാണ് സ്വര്‍ണം. അത്യാവശ്യം വന്നാല്‍ പണയം വെച്ച് വായ്പനേടാം. ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം- എന്ന ചിന്തിയായിരുന്നു ആഭരണമായി വാങ്ങുന്നവര്‍ക്ക് നേരത്തെയുണ്ടായിരുന്നത്. 

To advertise here,

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ സാധ്യതകള്‍ പിന്നീടുണ്ടായി. അതില്‍തന്നെ ഏറ്റവും ജനപ്രിയമായിരിക്കുന്നു ഗോള്‍ഡ് ബോണ്ട്. സ്വര്‍ണത്തിന്റെ വിലയോടൊപ്പം 2.5ശതമാനം പലിശകൂടി ലഭിക്കുമെന്നതാണ് ആകര്‍ഷണീയത വര്‍ധിപ്പിച്ചത്. ഏറെക്കാലമായി വിപണിയിലുള്ള ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് ഫണ്ടുകളും സ്വര്‍ണം ഫിസിക്കലായി വാങ്ങാതെ നിക്ഷേപിക്കാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നു. 

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഗോള്‍ഡ് ഇടിഎഫുകളാണ് ആഗോളതലത്തില്‍ വന്‍കിട നിക്ഷേപകര്‍ പരിഗണിക്കാറുള്ളത്. അതോടൊപ്പംതന്നെ ജനപ്രിയമായ നിക്ഷേപമാര്‍ഗമാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍. പ്രതിമാസം നിശ്ചിത തുകവീതം എസ്‌ഐപിയായി നിക്ഷേപിക്കാനുള്ള സാധ്യതയും ഗോള്‍ഡ് ഫണ്ട് മുന്നോട്ടുവെയ്ക്കുന്നു. 

ഗോള്‍ഡ് ഇടിഎഫ് v/s ഗോള്‍ഡ് ഫണ്ട്

  • ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഫണ്ടുകള്‍(ഇടിഎഫ്)99.50% ശുദ്ധിയുള്ള സ്വര്‍ണത്തിലാണ് നിക്ഷേപം നടത്തുന്നത്. ഗോള്‍ഡ് ഫണ്ടുകളാകട്ടെ ഗോള്‍ഡ് ഇടിഎഫുകളിലും നിക്ഷേപിക്കുന്നു. 
  • ഗോള്‍ഡ് ഇടിഎഫുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ട്രേഡ് ചെയ്യുന്നത്. വ്യാപാര സമയത്ത് എപ്പോള്‍ വേണമെങ്കിലും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. വിലയില്‍ തത്സമയം വ്യതിയാനം ഉണ്ടാകും. ഗോള്‍ഡ് ഫണ്ടുകളിലാകട്ടെ ദിവസാവസാനമുള്ള മൂല്യത്തില്‍ മാത്രമെ നിക്ഷേപം പിന്‍വലിക്കാനും നിക്ഷേപം നടത്താനും കഴിയൂ. പുതിയതായി നിക്ഷേപം നടത്താന്‍ ഫണ്ട് ഹൗസില്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കാം. 
  • ഗോള്‍ഡ് ഇടിഎഫില്‍ എസ്‌ഐപി സൗകര്യം ഇല്ല. ഗോള്‍ഡ് ഫണ്ടുകളില്‍ അതിന് കഴിയും.
  • ഡീമാറ്റ് അക്കൗണ്ട് തുറന്ന് സ്‌റ്റോക്ക് ബ്രോക്കര്‍വഴിയാണ്  ഇടിഎഫില്‍ നിക്ഷേപിക്കുന്നത്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ അതിന്റെ ആവശ്യമില്ല. 
  • ഗോള്‍ഡ് ഫണ്ടിന് ഇടിഎഫിനേക്കാള്‍ നേരിയതോതില്‍ ചെലവ് (എക്‌സ്‌പെന്‍സ് റേഷ്യോ) കൂടുതലായിരിക്കും. 
  • പ്രകടനത്തിന്റെ കാര്യത്തില്‍ എല്ലാ ഗോള്‍ഡ് ഇടിഎഫുകള്‍ക്കും ഏതാണ്ട് ഒരേ നേട്ടമായിരിക്കും. ഗോള്‍ഡ് ഫണ്ടുകളില്‍നിന്നുള്ള ആദായവും അതുപോലെതന്നെ. പട്ടികയില്‍നിന്ന് ഇതേക്കുറിച്ച് വിശദമായി അറിയാം. 

 

antonycdavis@gmail.com