കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍-യുവജനകാര്യ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന 239-ാമത് ഇപിഎഫ് ട്രസ്റ്റീസ് യോഗത്തിലാണ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത്.

പലിശ കുറയുന്ന സാഹചര്യത്തിലും ഇപിഎഫിൽ ഉയർന്ന നിരക്ക് പ്രഖ്യാപിച്ച് ഇപിഎഫ്ഒ. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് 2025-26 സാമ്പത്തിക വർഷവും 8.25 ശതമാനം പലിശ നൽകും. ഇടിഎഫുകളിൽ (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) നിന്ന് ഉയർന്ന ആദായം ലഭിച്ചതാണ് മുൻവർഷത്തെ നിരക്ക് ഈ വർഷവും നൽകാൻ വഴിതുറന്നത്.
കഴിഞ്ഞ ദിവസം കേന്ദ്ര തൊഴിൽ-യുവജനകാര്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന 239-ാമത് ഇപിഎഫ് ട്രസ്റ്റീസ് യോഗത്തിലാണ് പലിശ നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത്.
ശുപാർശ ചെയ്ത നിരക്ക്: 2025-26 സാമ്പത്തിക വർഷത്തേക്ക് 8.25% വാർഷിക പലിശ നിരക്ക് അംഗങ്ങളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യാൻ ശുപാർശ ചെയ്തു. കഴിഞ്ഞ ഏതാനും വർഷങ്ങളായി 8 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് നിലനിർത്താൻ ഇപിഎഫ്ഒയ്ക്ക് സാധിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിന്നുള്ള മികച്ച ലാഭവും മറ്റ് നിക്ഷേപങ്ങളിലെ സാമ്പത്തിക അച്ചടക്കവുമാണ് ഉയർന്ന പലിശ നൽകാൻ സഹായിച്ചത്.
എപ്പോൾ വരവുവെയ്ക്കും
ഇപിഎപ്ഒ ശുപാർശ ചെയ്ത നിരക്ക് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ശേഷം മാത്രമാണ് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുള്ളൂ. മുൻ വർഷങ്ങളിലെ കണക്കനുസരിച്ച് (2024-25 വർഷത്തെ പലിശ 2025 ജൂലൈയിൽ നൽകി) ഈ വർഷത്തെ പലിശ ക്രെഡിറ്റ് ചെയ്യപ്പെടാൻ ഏതാനും മാസങ്ങൾ എടുത്തേക്കാം.
അംഗങ്ങളുടെ വിഹതം അടക്കം നിലവിൽ 3.35 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്. 2,86,894 പുതിയ സ്ഥാപനങ്ങൾ പുതിയതായി ചേർന്നു. 1,22,89,244 അംഗങ്ങളുമെത്തി.
Content Highlights: EPFO maintains a high interest rate of 8.25% for the fiscal year 2025-26., The decision is supported by high returns from Exchange Traded Funds (ETFs)., Interest will be credited to subscriber accounts after official government notification., The credit process may take a few months, similar to previous years.
Published: 03 Mar 2026, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented