ബറോഡ ബി.എൻ.പി. പാരിബാസ് ബാലൻസ്ഡ് ഹൈബ്രിഡ് ഫണ്ട് പുറത്തിറക്കി. രാജ്യത്തെ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളിൽ ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപം ക്രമീകരിച്ച് നേട്ടമുണ്ടാക്കാൻ ഈ ഫണ്ടിലൂടെ അവസരം ലഭിക്കും.

To advertise here,

എൻ.എഫ്.ഒ. ഡിസംബർ എട്ടിന് അവസാനിക്കും. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിമാസ എസ്.ഐ.പി.യാണെങ്കിൽ 500 രൂപയും.

വിപണിയിലെ ഏറ്റക്കുറച്ചിലുകൾമൂലം ഉണ്ടാകുന്ന റിസ്ക് ലഘൂകരിക്കുന്നതിനും വ്യത്യസ്ത സാമ്പത്തിക ചക്രങ്ങളിലൂടെ കടന്നുപോകുമ്പോൾ നിക്ഷേപകരുടെ പോർട്ട്ഫോളിയോ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഡൈനാമിക് അസറ്റ് അലോക്കേഷൻ തന്ത്രം സഹായിക്കുന്നു.

ഫണ്ടിന്റെ നിക്ഷേപ വിഭജനം

ഓഹരി: മൊത്തം ആസ്തിയുടെ 40 ശതമാനം മുതൽ 60 ശതമാനം വരെ ഓഹരികളിലും ഓഹരിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിക്കുന്നു.

ഡെറ്റ്: ആസ്തിയുടെ 40 ശതമാനം മുതൽ 60 ശതമാനം വരെ ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിക്കുന്നു.

വിപണി സാഹചര്യങ്ങൾക്കും നിലവിലുള്ള റിസ്ക്-റിട്ടേൺ അവസരങ്ങൾക്കും അനുസൃതമായി ഫണ്ട് മാനേജർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപത്തുക വിന്യസിക്കുക.

നിക്ഷേപശൈലി

നിശ്ചിത മാതൃകയിൽ ഒതുങ്ങാതെ മികച്ചവ (വിവിധ വിപണമൂല്യവും സെക്ടറുകളും പരിഗണിച്ച്) കണ്ടെത്തി നിക്ഷേപം നടത്തുന്ന ശൈലിയാണ് പിന്തുടരുക. പോർട്ട്ഫോളിയോയുടെ മൊത്തം റിസ്ക് വൈവിധ്യവത്കരിക്കുന്നതിനും തുടർച്ചയായ വരുമാനസാധ്യത നൽകുന്നതിനുമാകും ഫിക്സ്ഡ് ഇൻകം വിഭാഗം ശ്രദ്ധകേന്ദ്രീകരിക്കുക.