കഴിഞ്ഞ മാർച്ചോടെ സ്വർണപ്പണയ വായ്പയിൽ നാലുമടങ്ങ് വർധനവാണുണ്ടായിട്ടുള്ളത്. മൊത്തം വായ്പാ മൂല്യം 18.6 ലക്ഷം കോടിയായി.

സ്വർണപ്പണയ വായ്പകളിൽ വ്യാപകമായി തിരിച്ചടവ് മുടങ്ങുന്നു. നൽകുന്ന തുകയ്ക്ക് ഈടുള്ളതിനാൽ താരതമ്യേന സുരക്ഷിത വായ്പയായി കണക്കാക്കുന്ന സ്വർണപ്പണയ മേഖലയിലാണ് തിരിച്ചടവ് സമ്മർദം വ്യാപകമാകുന്നത്. വായ്പാ വിതരണം കൂടുന്നുണ്ടെങ്കിലും തിരിച്ചടവിൽ കാലതാമസമുണ്ടാകുന്നതായി ശ്രീറാം ഫിനാൻസ്, പിരമൽ ഫിനാൻസ്, ബജാജ് ഫിനാൻസ്, ഐ.ഐ.എഫ്.എൽ. തുടങ്ങിയ സ്ഥാപനങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു.
തിരിച്ചടവ് വൈകുന്നതിന്റെ കാലയളവ് അടിസ്ഥാനമാക്കിയാണ് ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ ആസ്തികളുടെ ഗുണനിലവാരം പ്രധാനമായും വിലയിരുത്തുന്നത്. 30 ദിവസം വരെയുള്ള കുടിശ്ശികകൾ ഒന്നാം ഘട്ടത്തിലും 31 മുതൽ 89 വരെയുള്ളത് രണ്ടാംഘട്ടത്തിലും 90 ദിവസത്തിൽ കൂടുതൽ തിരിച്ചടവ് മുടങ്ങിയവ മൂന്നാം ഘട്ടത്തിലുമാണ് ഉൾപ്പെടുത്തുക. മൂന്നാം ഘട്ടത്തിലെത്തിയവ നിഷ്ക്രിയ ആസ്തിയായാണ് കണക്കാക്കുന്നത്.
കുടിശ്ശിക വരുത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായാൽ കമ്പനികളുടെ ആസ്തി നിലവാരത്തെ ബാധിക്കും. ഇതുപ്രകാരം ശ്രീറാം ഫിനാൻസിന്റെ 90 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ ആസ്തികൾ നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ 3.12 ശതമാനമായി. മുമ്പത്തെ പാദത്തിൽ 2.57 ശതമാനമായിരുന്നു. 89 ദിവസംവരെ തിരിച്ചടവ് മുടങ്ങിയവ 9.71 ശതമാനത്തിൽനിന്ന് 9.88 ശതമാനവുമായി.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബജാജ് ഫിനാൻസിന്റെ രണ്ടാം ഘട്ട ആസ്തി നിലവാരത്തിൽ കാര്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ആർ.ബി.ഐ.യുടെ പുതുക്കിയ മാർഗനിർദേശങ്ങൾക്ക് ശേഷം അവതരിപ്പിച്ച ഹ്രസ്വകാല സ്വർണപ്പണയ വായ്പകളിലാണ് 1,047 കോടി രൂപയുടെ വർധന രേഖപ്പെടുത്തിയത്.
സമീപ കാലയളവിൽ സ്വർണവിലയിലുണ്ടായ തിരുത്തലാണ് നിഷ്ക്രിയ ആസ്തിയിൽ വർധനവുണ്ടാക്കിയതെന്ന് ധനകാര്യ സ്ഥാപനങ്ങൾ പറയുന്നു. ചെറിയ തുക വായ്പയെടുത്തവരാണ് ഇവരിലേറെയും. ഈടുള്ള വായ്പയായതിനാൽ നഷ്ടമുണ്ടാകില്ലെന്നാണ് കമ്പനികളുടെ നിലപാട്. കഴിഞ്ഞ മാർച്ചോടെ സ്വർണപ്പണയ വായ്പയിൽ നാലുമടങ്ങ് വർധനവാണുണ്ടായിട്ടുള്ളത്. ഈ വിഭാഗത്തിലെ മൊത്തം വായ്പാ മൂല്യം 18.6 ലക്ഷം കോടിയായി.
Content Highlights: Gold loan repayments are facing widespread delays across major NBFCs like Shriram Finance, Piramal Finance, Bajaj Finance, and IIFL., Gold price corrections in the recent period are cited as a primary reason for the increase in stalled repayments., Total gold loan market value reached 18.6 lakh crore following a fourfold surge by last March., Financial institutions maintain that loans remain secured despite the rise in short-term defaults.
Published: 28 Oct 2026, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented