ഓഹരി വിലയിൽ 10ശതമാനത്തോളം കുതിപ്പുണ്ടായതോടെ ഓയിൽ ആൻഡ് നേച്വറൽ ഗ്യാസ് കോർപറേഷന്റെ(ഒഎൻജിസി)വിപണിമൂല്യം രണ്ടുലക്ഷം കോടിയായി.
ചൊവാഴ്ച ദിനവ്യാപാരത്തിനിടെ 162.60 രൂപ നിലവാരത്തിലേക്കാണ് ഓഹരി വില ഉയർന്നത്. അസംസ്‌കൃത എണ്ണവിലയിലെ വർധനവാണ് പൊതുമേഖല സ്ഥാപനമായ ഒഎൻജിസി നേട്ടമാക്കിയത്.
2018 നവംബറിനുശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരി വില ഇത്രയും ഉയരുന്നത്. ആഭ്യന്തര ഉപഭോഗംകൂടിയതും വിലയിലെ വർധനവും എണ്ണക്കമ്പനികളുടെ വരുമാനത്തിലും മൂല്യനിർണയത്തിലും ഭാവിയിൽ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒപെകും സഖ്യരാജ്യങ്ങളും നിലവിലെ വിതരണ പ്ലാൻ തുടരാൻ തീരുമാനിച്ചതിനെതുടർന്ന് അസംസ്‌കൃത എണ്ണവില മൂന്നുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. നേരത്തെയുള്ള പദ്ധതി പ്രകാരം നവംബറിൽ എണ്ണ വിതരണത്തിൽ വർധനവരുത്താൻ ഒപെക് സമ്മതിച്ചിട്ടുണ്ട്.
Published: 05 Oct 2021, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented