
എന്‍ഡിടിവിയെ ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും എന്നാല്‍ അതിന് തടസ്സമില്ലെന്നും വാദങ്ങള്‍ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും.
എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന് തടസ്സമാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.
ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും അദാനിയുടെ നീക്കം തടയാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു.
അതേസമയം, സെബിയുടെ വിലക്ക് നിലവിലെ ഇടപാടിനെ ബാധിക്കില്ലെന്നാണ് അദാനിയുടെ നിലപാട്. സെബിയുടെ അംഗീകാരം ഇടപാടിന് ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പും പറയുന്നു.
2020ല്‍ പ്രണോയ് റോയിക്കും രാധിക റോയിക്കും ഏര്‍പ്പെടുത്തിയ രണ്ടുവര്‍ഷത്തെ വിലക്ക് നവംബര്‍ 26ന് അവസാനിക്കാനിരിക്കെയാണ് ഇരുവരും ഓഹരി കൈമാറ്റത്തിന് തടസ്സമുന്നയിച്ചത്. ഓഹരികള്‍ നേരിട്ടോ പരോക്ഷമായോ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മറ്റേതെങ്കിലും തരത്തില്‍ ഇടപാടുകള്‍ നടത്തുന്നതിനോ വിലക്ക് ബാധകമാണ്.
അതേസമയം, ഇടപാട് തടസ്സപ്പെട്ടാല്‍ നിയമപരമായി നേരിടാനാണ് അദാനിയുടെ നീക്കം. പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ആവശ്യപ്പെട്ട് അദാനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വായ്പാ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം സെബിയുടെ അധികാര പരിധിയില്‍ പെടാത്തതായതിനാല്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിക്കേണ്ട സാഹചര്യവുമുണ്ട്.
കരാര്‍ പ്രകാരം ഓഹരി കൈമാറണമെന്ന് ആവശ്യപ്പെട്ടാല്‍ രണ്ടുദിവസത്തിനകം കടംകൊടുത്തയാള്‍ക്കോ അല്ലെങ്കില്‍ അയാള്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിക്കൊ ഓഹരികള്‍ നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ കരാര്‍ ലംഘനമാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
മീഡിയ വിഭാഗം സ്ഥാപിച്ച അദാനി ഗ്രൂപ്പ്, എന്‍ഡിടിവിയുടെ 29.18ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്നും 26ശതമാനംകൂടി സ്വന്തമാക്കാന്‍ ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിക്കുമെന്നും നേരത്തെ വ്യക്തമാക്കിയരുന്നു.
Content Highlights: NDTV case: Adani may move Delhi High Court
Published: 26 Aug 2022, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented