
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ ബ്രിട്ടീഷ് രാജ്ഞിയേക്കാല്‍ സമ്പന്നയോ? ഭാര്യയായ അക്ഷതാ മൂര്‍ത്തിയുടെ ആസ്തി വെളിപ്പെടുത്താത്തതില്‍ ബ്രിട്ടീഷ് ചാന്‍സലറായ ഋഷി സുനക് കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് ഇക്കാര്യം പുറത്തുവന്നത്.
എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയാണ് അക്ഷതാ മൂര്‍ത്തിയെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. 480 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടിന് ഉടമയാണ് അക്ഷതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ഇന്ത്യന്‍ കറന്‍സിയിലെ മൂല്യം ഏകദേശം 4,200 കോടി രൂപയാണ്. 350 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് എലിസബത്ത് രാജ്ഞിയുടെ ആസ്തി. അതായത് 3,400 കോടി രൂപ.
ബ്രട്ടീഷ് നിയമമനുസരിച്ച് മന്ത്രിയായി ചുമതലയേറ്റാല്‍ കുടംബത്തിലെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുക പതിവാണ്. ഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്തിനാലാണ് ഇപ്പോള്‍ സുനക് കടുത്ത വിമര്‍ശനം നേരിടുന്നത്.
യുകെ ആസ്ഥാനമായുള്ള കറ്റമരന്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഭാര്യയെന്ന് പരാമര്‍ശിക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുകെയിലെ ആറ് സ്ഥാപനങ്ങളിലെങ്കിലും അക്ഷതയ്ക്ക് ഓഹരികളുണ്ടെന്നും ഇക്കാര്യം വെളിപ്പെുടത്തിയിട്ടില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്ഷതയുടെ ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉപദേഷ്ടാവ് സുനകിന്റെ വെളിപ്പെടുത്തലുകളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിയുടെ പെരുമാറ്റച്ചട്ടം അദ്ദേഹം പാലിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്
Published: 03 Dec 2020, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented