നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മികച്ച പ്രവർത്തനഫലം പുറത്തുവിട്ട് മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്. മുൻവർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 12 മടങ്ങ് വളർച്ച രേഖപ്പെടുത്തി.

To advertise here,

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വായ്പാ വിതരണം ഈ കാലയളവിലുണ്ടായി. പ്രവർത്തനക്ഷമതയിലെ മികവും ഗ്രാമീണ വിപണിയിലെ ശക്തമായ സ്വാധീനവും കമ്പനിയുടെ ദീർഘകാല വളർച്ചാ സാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നു.

 

Q1 FY27

Q1 FY26

വളർച്ച

(YoY)

ആകെ വരുമാനം

₹670.6 കോടി

₹559.1 കോടി

20.0%

പ്രവർത്തന ലാഭം 

₹198.5 കോടി

₹138.5 കോടി

43.3%

അറ്റാദായം (PAT)

₹81.3 കോടി

₹6.2 കോടി

12

മടങ്ങ്

ഓഹരി

മൂലധനത്തിന്മേലുള്ള

ലാഭം (ROE)

11.2%

0.9%

1029 bps

ക്രെഡിറ്റ് റേറ്റിംഗിലെ മുന്നേറ്റം കമ്പനിയുടെ സാമ്പത്തിക ഭദ്രതയ്ക്കുള്ള അംഗീകാരമായി. ഇതിന്റെ ഫലമായി കമ്പനിയുടെ ശരാശരി വായ്പാ ചെലവ് 10.27 ശതമാനത്തിൽ നിന്ന് 10.13 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. കുറഞ്ഞ പലിശ നിരക്കിൽ ഫണ്ട് സമാഹരിക്കാൻ സാധിക്കുന്നത് വരും പാദങ്ങളിലും ലാഭക്ഷമത വർധിപ്പിക്കാൻ സഹായിക്കും.