മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ ബ്രാൻഡായ വെസ്റ്റ് സൈഡിന്റെ സുപ്രധാന ചുമതലയിലേക്ക് മായ ടാറ്റ എത്തുന്നു. ടാറ്റ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ചെയർമാനും ട്രെന്റ് ലിമിറ്റഡ് മേധാവിയുമായ നോയൽ ടാറ്റയുടെ മകളാണ് 37 വയസ്സുകാരിയായ മായ ടാറ്റ.
വെസ്റ്റ്സൈഡിന്റെ ഓൺലൈൻ ബിസിനസ്സ്, വിദേശത്തെ ഇ-കൊമേഴ്സ് മാർക്കറ്റിങ് എന്നിവയുടെ മേൽനോട്ടമാണ് മായയുടെ പുതിയ ഉത്തരവാദിത്വം. വെസ്റ്റ്സൈഡ് ഡിജിറ്റൽ മേഖലയിൽ വളരാനും അന്താരാഷ്ട്ര വിപണിയിൽ ശക്തിയാർജിക്കാനുമുള്ള ശ്രമങ്ങൾക്കിടെയാണ് മായ ടാറ്റയുടെ നിയമനം.
ആരാണ് മായ ടാറ്റ?
രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയൽ ടാറ്റയുടെ ഇളയ മകളാണ് മായ ടാറ്റ. (രത്തൻ ടാറ്റയുടെ പിതാവിന് രണ്ടാം ഭാര്യയിലുള്ള മകനാണ് നോയൽ ടാറ്റ.) 1989-ൽ മുംബൈയിൽ ജനിച്ച മായ, യുകെയിലെ വാർവിക് സർവകലാശാലയിൽ പഠിക്കുകയും ലണ്ടനിൽനിന്ന് ബിസിനസ് മാനേജ്മെന്റിലും ഫിനാൻസിലും ബിരുദം പൂർത്തിയാക്കുകയും ചെയ്തു. രത്തൻ ടാറ്റയുടെ നേരിട്ടുള്ള മാർഗനിർദേശപ്രകാരമാണ് അവർ ടാറ്റ ഗ്രൂപ്പിൽ പ്രവർത്തനം ആരംഭിച്ചത്. ടാറ്റ ഡിജിറ്റലിലും ടാറ്റ ക്യാപിറ്റലിന്റെ കീഴിലുള്ള 'ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും' അവർ മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നോയൽ ടാറ്റയുടെ മൂന്ന് മക്കളിൽ ഇളയവളാണ് മായ. സഹോദരൻ നെവിൽ ടാറ്റ ട്രെന്റിന്റെ തന്നെ 'സ്റ്റാർ ബസാർ' ബിസിനസ്സ് കൈകാര്യം ചെയ്യുന്നു. മൂത്ത സഹോദരി ലിയ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടൽ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. രത്തൻ ടാറ്റ ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലും അവർ അംഗമാണ്.
ട്രെന്റ് ലിമിറ്റഡിന്റെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തോളം വെസ്റ്റ്സൈഡ് വഴിയാണ് ലഭിക്കുന്നത്. ഇപ്പോൾ യുഎഇയിൽ ഒരു സ്റ്റോർ തുറന്നുകൊണ്ട് വെസ്റ്റ്സൈഡ് ആഗോള വിപണിയിലേക്കും പ്രവേശിച്ചിട്ടുണ്ട്.
Content Highlights: Maya Tata appointed to lead Westside's online business and international e-commerce marketing., Strategic shift to boost Westside's digital footprint and global market presence., Maya brings experience from Tata Digital and Tata Opportunities Fund., Westside contributes 40% of Trent Limited's total revenue., International expansion includes the recent launch of a store in the UAE.
Published: 06 Jul 2026, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented