ഇന്‍ഡെല്‍മണി 50 കോടിയുടെ കടപ്പത്രം ഇറക്കുന്നു


2 min read
Read later
Print
Share

.

കൊച്ചി: സ്വര്‍ണ പണയ വായ്പാ രംഗത്തെ മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു.

ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും. ഇതിനിടെ പൂര്‍ണ്ണമായി വില്‍പന നടന്നാല്‍ നിശ്ചിത സമയത്തിനു മുമ്പു തന്നെ വിതരണം നിര്‍ത്തുന്നതിനു വ്യവസ്ഥയുണ്ട്. നിക്ഷേപകരുടെ താല്‍പര്യം കൂടുതലാണെങ്കില്‍ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങള്‍ ഇറക്കും. വിവോ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇതു സംബന്ധിച്ച ജോലികളുടെ ചുമതല.

എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് ട്രിപ്പിള്‍ ബി പ്ളസ് സ്റ്റേബിള്‍ ക്രിസില്‍ റേറ്റിംഗ് ഉണ്ട്. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. പ്രതിവര്‍ഷം 12.25 ശതമാനം കൂപ്പണ്‍ യീല്‍ഡും ലഭ്യമായിരിക്കും. 400 ദിവസം മുതല്‍ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. എന്‍സിഡികള്‍ക്കായി കൂറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നല്‍കണം. ഡീമാറ്റ് രൂപത്തില്‍ ട്രേഡിംഗ് നടത്തുന്ന ഈ എന്‍സിഡികള്‍ മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പബ്ളിക് ഇഷ്യൂവിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം തുടര്‍ന്നുള്ള വായ്പകള്‍ക്കും കമ്പനി വായ്പകളുടെ മൂതലിലേക്കും പലിശയിലേക്കും ബാക്കിയുള്ള 25 ശതമാനം പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണുപയോഗിക്കുക.

2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1154 കോടി രൂപയുടെ സ്വര്‍ണ ആസ്തിയാണ് ഇന്‍ഡെല്‍ കൈകാര്യം ചെയ്തത്. 2022 സാമ്പത്തിക വര്‍ഷം ഇത് 669 കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം 81 ശതമാനം വളര്‍ച്ചയോടെ 2100 കോടി രൂപയാണ് കമ്പനിയുടെ ലക്ഷ്യം. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 90 ശതമാനം സ്വര്‍ണ വായ്പ ആക്കാനാണ് ശ്രമിക്കുന്നത്. 2022 ഡിസമ്പര്‍ 31 ലെ കണക്കുകളനുസരിച്ച് ഇത് 80.62 ശതമാനമായിരുന്നു.

ഇന്‍ഡെല്‍മണിയുടെ 100 കോടി രൂപയുടെ രണ്ടാമത്തെ ഐപിഒ ഇഷ്യു 2022 മെയ് മാസത്തിലായിരുന്നു. 2024 സാമ്പത്തിക വര്‍ഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വര്‍ണ വായ്പകള്‍ക്കാണ് ഈ പണം ഉപയോഗിക്കുക. 2023-24 സാമ്പത്തിക വര്‍ഷം സ്വകാര്യ ഓഹരികള്‍ (പിഇ) സംഭരിക്കാനും പദ്ധതിയുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തോടെ 11 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 405 ശാഖകളാണ് കമ്പനിയുടെ ലക്ഷ്യം.

Content Highlights: Indel Money announces 3rd tranche of NCDs to raise Rs 50 cr

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
loan

1 min

കുടുംബങ്ങളുടെ കടബാധ്യത കൂടുന്നു: സമ്പാദ്യം 50 വര്‍ഷത്തെ താഴ്ന്ന നിലയില്‍

Sep 20, 2023


itr

1 min

ആദായ നികുതി റിട്ടേണ്‍: പുതുക്കിയ ഫോമുകള്‍ പുറത്തിറക്കി

Apr 26, 2023


sbi

1 min

എസ്ബിഐ വായ്പാ പലിശ ഉയര്‍ത്തി: മൂന്നു മാസത്തിനിടെ മൂന്നാമത്തെ വര്‍ധന

Aug 15, 2022


Most Commented