ICL  ഫിൻകോർപ് Acuite BBB-STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ NCDകൾ പ്രഖ്യാപിച്ചു. 28 നവംബർ 2023 മുതൽ  സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. 

To advertise here,

എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. ₹1000 മുഖവിലയുള്ള ഇഷ്യൂ 11 ഡിസംബർ 2023 വരെ  ലഭ്യമാണ്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ് . 

ഓപ്ഷനുകളെ കുറിച്ചും കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിന് www.iclfincorp.com സന്ദർശിക്കുകയോ അടുത്തുള്ള ഐസിഎൽ ഫിൻകോർപ്പ് ബ്രാഞ്ച് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ് .
 മൂന്ന് പതിറ്റാണ്ടിലേറെയായി 250+ ബ്രാഞ്ചുകളിലായി  പ്രവർത്തിക്കുന്ന ICL ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കൂടാതെ തമിഴ്‌നാട്ടിൽ 92 വർഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സിനെ ICL ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു. 

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ്സ്, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിധ്യമുണ്ട്.