മുംബൈ: പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് എഐ അധിഷ്ഠിത ട്രാവല്‍ ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. വ്യക്തികള്‍ക്ക് അനുയോജ്യമായ രീതിയില്‍ വ്യത്യസ്ത കവറേജുകള്‍ ഉള്‍പ്പെടുത്തി രൂപകല്പന ചെയ്യാവുന്നതാണ് പുതിയ പ്ലാനായ ട്രിപ് സെക്യുര്‍ പ്ലസ്.
ആല്പസ് പര്‍വത നിരകളിലെ സ്കീയിങില്‍ സാഹസികത തേടുന്നവര്‍ക്കും സാന്റോറിനിയിലെ സൂര്യത്സമയം പിന്തുടരുന്നവര്ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും കുടുംബവുമായി ട്രിപ്പിന് പോകുന്നവര്‍ക്കുമെല്ലാം അനുയോജ്യമാണ് പുതിയ സ്കീം.
വിസ നിരസിച്ചതിനാല്‍ യാത്ര റദ്ദാക്കേണ്ടിവന്നാല്‍ അതിനായി മുടക്കിയ തുക തിരികെ നല്‍കിക്കൊണ്ട് വിസ റീഫണ്ട് ഉറപ്പാക്കുന്നു. വാടകയ്ക്കെടുത്ത വാഹനം കേടാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കാര്‍ വാടക കവര്‍-പ്രകാരം ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നു. സാഹസിക സ്പോര്‍ട്സ് ഇഷ്ടപ്പെടുന്നവര്‍ക്കായി അതിനുള്ള പരിരക്ഷയും സ്കീമിലൂടെ ലഭിക്കും.
Content Highlights: ICICI Lombard Introduces TripSecure+: Comprehensive Travel Insurance
Published: 23 Oct 2024, 01:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented