കാര്‍ലൈല്‍ ലക്സംബര്‍ഗ് ലൈഫ് ഫണ്ടില്‍ നിക്ഷേപിച്ചവരുടെ തുകയെയാണ് ബാധിച്ചത്. നിക്ഷേപം നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുക പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ദുബായ് ശാഖ വഴി കാർലൈൽ ലൈഫ് സെറ്റിൽമെന്റ് പദ്ധതികളിൽ നിക്ഷേപം നടത്തിയവർ പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിക്കാൻ ഒരുങ്ങുന്നു. തെറ്റിദ്ധരിപ്പിച്ച് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ചതിനെത്തുടർന്ന് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ആരോപിച്ചാണ് എഴുപത്തഞ്ചിലേറെ നിക്ഷേപകർ രംഗത്തെത്തിയത്. 1.35 കോടി ഡോളർ (ഏകദേശം 128 കോടി രൂപ) വരുന്ന നിക്ഷേപം തിരിച്ചുപിടിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർ.ബി.ഐ.) സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനെയും സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.
പ്രധാന ആരോപണങ്ങൾ:
- കാർലൈൽ ലൈഫ് സെറ്റിൽമെന്റ് ഉൽപ്പന്നം പൂർണമായും സുരക്ഷിതമായ നിക്ഷേപമാണെന്ന് വിശ്വസിപ്പിച്ചാണ് വിപണനം ചെയ്തത്.
- ഇൻഷുറൻസ് അധിഷ്ഠിത നിക്ഷേപത്തിലൂടെ പ്രതിവർഷം 12 മുതൽ 19 ശതമാനം വരെ ആദായം ലഭിക്കുമെന്ന് ബാങ്ക് ഉറപ്പുനൽകിയിരുന്നു.
- നിക്ഷേപിച്ച തുകയുടെ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ 'ലിവറേജ്' ബാങ്ക് വാഗ്ദാനം ചെയ്തു. ഇത് നിക്ഷേപത്തിന്റെ റിസ്ക് കൂട്ടുകയും കോവിഡ് കാലത്തെ വിപണി തകർച്ചയിൽ വലിയ നഷ്ടത്തിന് കാരണമാവുകയും ചെയ്തു.
കാർലൈൽ ലക്സംബർഗ് ലൈഫ് ഫണ്ടിൽ (Carlisle's Luxembourg Life Fund) നിക്ഷേപിച്ചവരുടെ തുകയെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. നിക്ഷേപം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും തുക പിൻവലിക്കാൻ ബാങ്ക് അനുവദിക്കുന്നില്ലെന്ന് നിക്ഷേപകർ ആരോപിക്കുന്നു. ലിവറേജ് ഉപയോഗിച്ചുള്ള നിക്ഷേപമായതിനാൽ വിപണിയിലെ ചെറിയ മാറ്റങ്ങൾ പോലും വൻ ബാധ്യത വരുത്തിവെച്ചു. ബാങ്കിന്റെ ദുബായ് ശാഖയുടെ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ പ്രധാന പരാതി.
Content Highlights: Over 75 Dubai investors face massive financial losses through HDFC Bank's Carlisle Life Settlement scheme., Investors plan to approach the Prime Minister's Office, RBI, and Central Bank of Bahrain., Bank allegedly promised 12-19 percent annual returns and high leverage, increasing risk exposure during market downturns.
Published: 26 Aug 2026, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented