യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർച്യൂൺ ഗ്ലോബൽ 50 പട്ടികയിൽ ഉൾപ്പെട്ട കമ്പനിയുമായാണ് പങ്കാളിത്തം. സുരക്ഷാ കാരണങ്ങളാൽ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

രാജ്യത്തെ മുൻനിര ഐടി കമ്പനിയായ എച്ച്‌സിഎൽ ടെകിന് 10,850 കോടി രൂപ (1.14 ബില്യൺ ഡോളർ) യുടെ കരാർ ലഭിച്ചു. എ.ഐ മാതൃകകൾ വികസിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ ഡിജിറ്റൽ സാധ്യതകൾ നവീകരിക്കുന്നതിനുമാണ് യൂറോപ്യൻ കമ്പനിയുമായി പങ്കാൡം. ഈ വർഷം ഇന്ത്യയിലെ ഒരു ടെക് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നാണിത്.
കരാറിന്റെ വിശദാംശങ്ങൾ
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നൽകിയ വിവരങ്ങൾ പ്രകാരം കരാർ ഇപ്രകാരമാണ്.
- മൊത്തം മൂല്യം: 1.14 ബില്യൺ യുഎസ് ഡോളർ.
- കാലയളവ്: 2026 ജൂലൈ മുതൽ 2031 ഡിസംബർ വരെ (അഞ്ച് വർഷം). അതിനുശേഷം അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ വ്യവസ്ഥയുണ്ട്.
- 'ഗ്ലോബൽ ഡിജിറ്റൽ വർക്ക്പ്ലേസ്', 'എന്റർപ്രൈസ് നെറ്റ്വർക്കുകൾ' എന്നിവ നിയന്ത്രിക്കുന്നതിനും പരിവർത്തനം ചെയ്യുന്നതിനുമായി എഐ അധിഷ്ഠിത പ്രവർത്തന മാതൃക സ്ഥാപിക്കുക എന്നതാണ് പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.
യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർച്യൂൺ ഗ്ലോബൽ 50 പട്ടികയിൽ ഉൾപ്പെട്ട കമ്പനിയുമായാണ് പങ്കാളിത്തം. സുരക്ഷാ കാരണങ്ങളാൽ കമ്പനിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ 500 കോർപ്പറേഷനുകളുടെ വാർഷിക റാങ്കിംഗായ 'ഫോർച്യൂൺ ഗ്ലോബൽ 500'-ലെ ആദ്യ 50 സ്ഥാനങ്ങളിൽ വരുന്നതാണ് ഈ കമ്പനി. 2024-ലെ കണക്കനുസരിച്ച്, ഈ പട്ടികയിലെ കമ്പനികൾ മൊത്തം 41.7 ലക്ഷം കോടി ഡോളർ വരുമാനം നേടിയിട്ടുണ്ട്. ലോക ജിഡിപിയുടെ മൂന്നിലൊന്നിലധികം വരും ഇത്.
Content Highlights: HCLTech secured a $1.14 billion contract with a Fortune Global 50 European firm., The partnership focuses on AI-led digital workplace and enterprise network transformation., The contract term spans five years, starting from July 2026 to December 2031, with a five-year extension option., This is one of the largest tech deals for an Indian company in 2026.
Published: 03 Jul 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented