മൂല്യത്തെക്കുറിച്ചുമുള്ള ആശങ്കകളാണ് ഉപഭോക്താക്കളെ ഇ.വി വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഇവ പരിഹരിക്കാന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം| AI generated
പുതിയ മോഡലുകൾ പുറത്തിറക്കുന്നതിന് പകരം ഉപഭോക്താക്കളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നീക്കവുമായി ഇലക്ട്രിക് വാഹന(ഇ.വി)നിർമാതാക്കൾ. ബൈബാക്ക് ഓഫർ, ബാറ്ററി സബ്‌സ്‌ക്രിപ്ഷൻ, എക്‌സ്‌ചേഞ്ച് സ്‌കീം എന്നിവ വ്യാപകമാക്കാനാണ് നീക്കം. ഇ.വി സുരക്ഷിതവും ലാഭകരവുമാണെന്ന വിശ്വാസം നേടി വിപണി പിടിക്കാനാണ് കമ്പനികളുടെ ശ്രമം.
ചാർജിങ് സ്റ്റേഷനുകൾ, സർവീസ് സൗകര്യം, പുനർവിൽപ്പന മൂല്യം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ കഴിയുമെന്ന് കമ്പനികൾ കണക്കുകൂട്ടുന്നു. 2025ൽ ഇലക്ട്രിക് കാർ വിൽപ്പനയിൽ 77 ശതമാനമാണ് വളർച്ച. അതുകൊണ്ടുതന്നെ 2026 നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
| 2024 | 2025 | 2026 (പ്രതീക്ഷ) |
|---|---|---|---|
| വിൽപ്പന യൂണിറ്റുകൾ | - | 1,76,817 | - |
| വിൽപ്പന വളർച്ച | - | 77% | - |
| വിപണി വിഹിതം | 2.5% | 4% | 7% |
മൂല്യത്തെക്കുറിച്ചുമുള്ള ആശങ്കകളാണ് ഉപഭോക്താക്കളെ ഇ.വി വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഇവ പരിഹരിക്കാൻ കമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബൈബാക്ക്: വാഹനത്തിന്റെ പുനർവിൽപ്പന മൂല്യത്തിൽ ഉറപ്പ് നൽകുന്നതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം നേടാം.
ബാറ്ററി സബ്സ്‌ക്രിപ്ഷൻ: ബാറ്ററിയുടെ ഉടമസ്ഥാവകാശം കമ്പനിയിൽ നിലനിർത്തിക്കൊണ്ട്, കുറഞ്ഞ പ്രാരംഭ ചിലവിൽ വാഹനം സ്വന്തമാക്കാൻ ഇത് സഹായിക്കുന്നു. ടൊയോട്ടയും മാരുതി സുസുക്കിയും എംജിയുമൊക്കെ ഈ മാതൃക പിന്തുടരുന്നു.
ലൈഫ് ടൈം വാറന്റി: ബാറ്ററി ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ മാറ്റാൻ ടാറ്റ മോട്ടോഴ്സ് പോലുള്ള കമ്പനികൾ ആജീവനാന്ത വാറന്റി വാഗ്ദാനം ചെയ്യുന്നു.
എക്‌സ്‌ചേഞ്ച്: നിലവിലുള്ള പെട്രോൾ, ഡീസൽ, സിഎൻജി വാഹനങ്ങൾ മാറ്റി പുതിയ ഇവി വാങ്ങുന്നതിനായി വിൻഫാസ്റ്റ് പോലുള്ള കമ്പനികൾ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നു.
ചാർജിംഗ്: ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നതിനും ഹോം ചാർജിംഗ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തുന്നു.
കമ്പനികളുടെ നീക്കങ്ങൾ
ടാറ്റ മോട്ടോഴ്സ്
ഇവി വിപണിയിലെ മുൻനിരക്കാരായ ടാറ്റ ഉപഭോക്താക്കളുടെ ഉടമസ്ഥാവകാശ ആശങ്കകൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നത്. നെക്‌സോൺ ഇവി, കർവ്വ് ഇവി, ഹാരിയർ ഇവി എന്നീ മോഡലുകൾക്ക് ആജീവനാന്ത ബാറ്ററി വാറന്റി നൽകുന്നതിലൂടെ ബാറ്ററിയുടെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
ടൊയോട്ടയും മാരുതി സുസുക്കിയും
ഒരേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന അർബൻ ക്രൂയിസർ എബെല്ല, ഇ-വിറ്റാര എന്നീ മോഡലുകൾ വിപണിയിൽ എത്തുമ്പോൾ ഗ്യാരണ്ടീഡ് റീസെയിൽ വാല്യുവും ബാറ്ററി സബ്സ്‌ക്രിപ്ഷൻ ഓപ്ഷനുകളും നൽകാനാണ് തീരുമാനം.
വിൻഫാസ്റ്റ്
ഇന്ത്യ വിപണിയിലെത്തിയ വിയറ്റ്‌നാമീസ് കമ്പനി വിപണി വിഹിതത്തേക്കാൾ ഉപരിയായി സർവീസിനും ചാർജിംഗ് പങ്കാളിത്തത്തിനുമാണ് മുൻഗണന നൽകുന്നത്. പെട്രോൾ, ഡീസൽ കാറുകൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഇവർ വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്രയും എംജിയും
ചാർജിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ബാറ്ററിയുടെ ഈടുനിൽപ്പ്, സർവീസ് തയ്യാറെടുപ്പുകൾ, വാഹനത്തിന്റെ ഉടമസ്ഥാവകാശ ചെലവ് എന്നിവയിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
Content Highlights: Discover new EV offers addressing customer concerns like resale value & battery life. Explore buyback, subscription, and exchange schemes.
Published: 22 Jan 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented