റിപ്പോ നിരക്ക് വർധനവിനു പിന്നാലെ വായ്പാ പലിശ ഉയർത്തിയത് രാജ്യത്തെ ഭൂരിഭാഗം വരുന്ന വായ്പാ ഉപഭോക്താക്കൾക്കും അധികബാധ്യതയുണ്ടാക്കും.

ആർ.ബി.ഐ. റിപ്പോ നിരക്ക് വർധിപ്പിച്ചതിനു തൊട്ടുപിന്നാലെ, രാജ്യത്തെ പ്രമുഖ വാണിജ്യ ബാങ്കുകൾ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (ഇ.ബി.എൽ.ആർ.) കാൽ ശതമാനം ഉയർത്തി. പുതുക്കിയ പലിശ ഒക്ടോബർ എട്ടു മുതൽ പ്രാബല്യത്തിൽ വന്നു. മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള എം.സി.എൽ.ആർ. നിരക്കുകളെ അപേക്ഷിച്ച് റിപ്പോ നിരക്കിലുണ്ടാകുന്ന മാറ്റങ്ങൾ ഉടനടി വായ്പാ നിരക്കുകളിലേക്ക് പ്രതിഫലിക്കുന്ന രീതിയിലാണ് ഇ.ബി.എൽ.ആർ. സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. അതിനാൽ റിപ്പോ നിരക്ക് ഉയർന്നതിന്റെ നേരിട്ടുള്ള ഭാരം ഉപഭോക്താക്കളിലേക്ക് വേഗത്തിലെത്തും.
| ബാങ്ക് | പഴയ നിരക്ക് (%)* | പുതിയത് (%)* |
|---|---|---|
| കരൂർ വൈശ്യ ബാങ്ക് | 8.55% | 8.80% |
| ഇന്ത്യൻ ഓവർസീസ് ബാങ്ക് | 8.10% | 8.35% |
| പഞ്ചാബ് നാഷണൽ ബാങ്ക് | 8.10% | 8.35% |
| ബാങ്ക് ഓഫ് ഇന്ത്യ | 8.10% | 8.35% |
| ഇന്ത്യൻ ബാങ്ക് | 7.95% | 8.20% |
| ബാങ്ക് ഓഫ് ബറോഡ | 7.90% | 8.15% |
*EBLR
കരൂർ വൈശ്യ ബാങ്കാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത് (8.80%). എന്നാൽ കുറഞ്ഞ ഇ.ബി.എൽ.ആർ. നിരക്ക് വാഗ്ദാനം ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡയാണ് (8.15%). പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളെല്ലാം 8.35 ശതമാനം പലിശയാണ് ഈടാക്കുന്നത്. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും മറ്റു ബാങ്കുകളും ഉടൻ നിരക്കിൽ മാറ്റം വരുത്തും.
കൂടുതൽ ബാധിക്കുക ആരെയൊക്കെ?
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പയെടുത്തവർക്കാകും നിരക്കുവർധനയുടെ ആഘാതം ഉടനെയുണ്ടാകുക. ഭവനവായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവയെടുത്തവർക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി (എം.എസ്.എം.ഇ.) വായ്പയെടുത്തവർക്കും ഉയർന്ന തുക തിരിച്ചടയ്ക്കേണ്ടിവരും.
ആർ.ബി.ഐ.യുടെ പുതിയ കണക്കുകൾപ്രകാരം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം ഫ്ലോട്ടിങ് റേറ്റ് വായ്പകളിൽ ഇ.ബി.എൽ.ആർ. വായ്പകളുടെ വിഹിതം മാർച്ചിലെ 67.6 ശതമാനത്തിൽനിന്ന് ജൂൺ അവസാനത്തോടെ 68.2 ശതമാനമായി ഉയർന്നു.
റിപ്പോ നിരക്ക് വർധനവിനു പിന്നാലെ വായ്പാ പലിശ ഉയർത്തിയത് രാജ്യത്തെ ഭൂരിഭാഗം വരുന്ന വായ്പാ ഉപഭോക്താക്കൾക്കും അധികബാധ്യതയുണ്ടാക്കും.
Content Highlights: Commercial banks increased EBLR loan interest rates by 0.25% following the RBI repo rate hike., Karur Vysya Bank offers the highest rate at 8.80%, while Bank of Baroda offers the lowest at 8.15%., Home, car, personal, and MSME loan borrowers will face immediate financial impact., EBLR loans share of total floating rate loans rose to 68.2% by the end of June.
Published: 08 Oct 2026, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented