കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ആദര് പൂനാവാല ചെലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരികളാണ് സെറീന് എന്റര്‍ടെയിന്‍മെന്റ്സിന്റെ പേരില്‍ ആദര് പൂനാവാല വാങ്ങിയത്.
ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും ആര്.പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെ പിന്നിലാക്കിയാണ് സെറീന് ഗ്രൂപ്പ് രാജ്യത്തെ മുന്‍നിര പ്രൊഡക്ഷന്‍ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് 1976 യഷ് ജോഹര്‍ സ്ഥാപിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ്.
യഷ് ജോഹറിന്റെ മരണത്തോടെ മകന് കരണ്‍ ജോഹര്‍ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ സാരഥിയായി. രാജ്യത്തിന്റെ തന്നെ അഭിമാനമായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും. ഒരുമിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ യശസ്സ് ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്നും ആദര് പൂനാവാല പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ്കാരനും ശതകോടീശ്വരനുമാണ് ആദര് പൂനാവാല.
Content Highlights: Dharma Productions sold 50% stake to Adar Poonawalle
Published: 21 Oct 2024, 01:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented