യുകെയിലെ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ എഎസ്ഒഎസുമായി റിലയന്‍സ് റീട്ടെയില്‍ സഹകരിക്കും. ഓണ്‍ലൈനായും ഓഫ്ലൈനായും എഎസ്ഒഎസിന്റെ ഇന്ത്യയിലെ എക്സ്‌ക്ലൂസിവ് പാര്‍ട്ണറായിരിക്കും റിലയന്‍സ് റീട്ടെയ്ല്‍. 

To advertise here,

എഎസ്ഒഎസ് ബ്രാന്‍ഡുകളുടെ എക്സ്‌ക്ലൂസിവ് സ്റ്റോറുകള്‍ക്ക് പുറമ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാകും.

2000ത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ എഎസ്ഒഎസിന്റെ ആസ്ഥാനം ലണ്ടനാണ്. 1000ത്തോളം ബ്രാന്‍ഡുകളാണ് എഎസ്ഒഎസ് പ്ലാറ്റ്ഫോമിലുള്ളത്. ഒപ്പം അവരുടെ സ്വന്തം ഉത്പന്നങ്ങളുമുണ്ട്. 

യുഎസിലേക്കും യൂറോപ്പിലേക്കും ഉള്‍പ്പടെ 100ലധികം രാജ്യങ്ങളിലേക്ക് എഎസ്ഒഎസ് ബ്രാന്‍ഡുകള്‍ എത്തുന്നുണ്ട്.