കുറഞ്ഞ പ്രീമിയത്തില്‍ ജീവിത കാലം മുഴുവന്‍ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ച 'ആരോഗ്യ പ്ലസ്' ഹെല്‍ത്ത് പോളിസി പിന്‍വലിച്ചതായി എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ച് മുതല്‍ പോളിസി നിലവിലുണ്ടാവില്ല. നിലവിലുള്ളവര്‍ക്ക് പുതുക്കാനും പുതിയവര്‍ക്ക് പോളിസി എടുക്കാനും കഴിയില്ല.
ഐആര്‍ഡിഎഐയുടെ മാനദണ്ഡപ്രകാരം പോളിസി പിന്‍വലിക്കുന്നതിന് 90 ദിവസം മുമ്പ് ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് നിബന്ധന. അതുപ്രകാരമാണ് എസ്ബിഐ ഇന്‍ഷുറന്‍സിന്റെ അറിയിപ്പ്. നിശ്ചിത പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് പ്രീമിയത്തില്‍ വര്‍ഷംതോറും മാറ്റംവരുത്താതെ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു ആരോഗ്യ പ്ലസ് പോളിസി. മുറി വാടകക്കോ പ്രായത്തിനോ അനുസരിച്ച് പരിധിയില്ലാതെയായിരുന്നു നിശ്ചിത പരിരക്ഷ ആരോഗ്യ പ്ലസ് വാഗ്ദാനം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പോളിസി വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മികച്ച രീതിയില്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് പറയുന്നു.
ആരോഗ്യ പ്ലിസന്റെ റദ്ദാക്കല്‍ പ്രഖ്യാപിച്ചതിനാല്‍ എസ്ബിഐയുടെ തന്നെ മറ്റ് ഹെല്‍ത്ത് പോളിസികളിലേക്ക് കൂടുമാറുക(മൈഗ്രേഷന്‍) ആണ് ഒരുവഴി. നടപടിക്രമങ്ങള്‍ ലളിതമാണെന്നതാണ് ഇതിന്റെ പ്രത്യേകത. ക്യുമുലേറ്റീവ് ബോണസ്, കാത്തിരിപ്പ് കാലയളവിലെ കുറയ്ക്കല്‍ എന്നീ ആനുകൂല്യങ്ങള്‍ അനവദിച്ചുതന്നേക്കാം. ഉദാഹരണത്തിന്, നിലവിലുള്ള അസുഖങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ പുതിയ പോളിസിയില്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ് കാലയളവുണ്ടാകുകയും നിലവിലെ പോളിസി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇനി രണ്ടുവര്‍ഷംകൂടി കാത്തിരുന്നാല്‍ മതിയാകും.
ആരോഗ്യ പ്ലസിന്റെ കാര്യത്തില്‍ പോളിസിയുടെ കാലാവധി തീര്‍ന്നതിനുശേഷവും 30 ദിവസത്തെ മൈഗ്രേഷന്‍ ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐആര്‍ഡിഎഐയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മൈഗ്രേഷന് പ്രത്യേക ചാര്‍ജ് ഈടാക്കാന്‍ പിടില്ല. അതേസമയം, പുതിയ പോളിസിക്ക് ബാധകമായ ഉയര്‍ന്ന പ്രീമിയം ഉപഭോക്താവ് നല്‍കേണ്ടിവരും.
മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളിലേക്ക് പോര്‍ട്ട് ചെയ്യാനും അവസരമുണ്ട്. പോളിസി വാഗ്ദാനം ചെയ്യുന്ന പരിരക്ഷയും പ്രീമിയവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. പോര്‍ട്ട് ചെയ്യാനായി പോളിസി രേഖകളുമായി പുതിയ കമ്പനിയെയാണ് സമീപിക്കേണ്ടത്. മൈഗ്രേഷനില്‍ ലഭിക്കുന്നതുപോലെ കാത്തിരിപ്പ് കാലയളവിലും ബോണസിലും സമാനമായ ആനുകൂല്യം ഇവിടെയും ലഭിക്കും. പോളിസി കാലാവധി കഴിയുന്നതിന് രണ്ട് മാസംമുമ്പെങ്കിലും പുതിയ കമ്പനിയെ അതിനായി സമീപിക്കേണ്ടിവരും.
സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1
Content Highlights: Arogya Plus Health Insurance Discontinued: Next Steps for Policyholders
Published: 26 Jul 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented