കൊച്ചി: അപ്രതീക്ഷിതമായി ഉടലെടുത്ത  കോവിഡ് പ്രതിസന്ധി മറികടക്കുവാൻ ഇന്ത്യൻ റീട്ടെയിൽ വ്യാപാരികൾക്ക്  സമാശ്വാസമായി ആജിയോ ബിസിനസ് വാർഷിക മെഗാ ട്രേഡ് ഷോയായ ‘സംബന്ധം 2020’ യുടെ ഡിജിറ്റൽ അവതാരവുമായി എത്തുന്നു.

To advertise here,

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവവും  വ്യാപാരസീസണുമായ  ഓണത്തിന്, സംബന്ധം-നമ്മുടെ ഡിജിറ്റൽ ഉത്സവം- എന്ന പേരിലാണ് അജിയോ തങ്ങളുടെ ട്രേഡ് ഷോ അവതരിപ്പിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്, സംബന്ധം 2020 ഉദ്‌ഘാടനം ചെയ്യും.  ആഗസ്ത് മൂന്ന് മുതൽ അഞ്ചു വരെ കേരളത്തിലെ റീട്ടെയിൽ വ്യാപാരികൾക്ക് ഈ ഓൺലൈൻ ട്രേഡ് ഷോയിലൂടെ ഓണത്തിനായുള്ള വസ്ത്രങ്ങളും പാദരക്ഷകളും വാങ്ങാനും തുടർ വിൽപ്പനയ്ക്കായി സ്റ്റോക്ക് ചെയ്യുവാനും സാധിക്കും.

കോവിഡ്  മഹാമാരിയുടെ അതിപ്രസരംമൂലം റീട്ടയിൽ വ്യാപാരികൾക്ക് വിവിധ ഉൽപ്പന്നങ്ങളെക്കുറിച്ചു അന്വേഷിക്കുവാനോ  അവ കണ്ടെത്തി  യഥാസമയം തങ്ങളുടെ സ്റ്റോറുകളിൽ എത്തിക്കുവാനോ സാധിക്കാത്ത അവസ്‌ഥയാണ്‌. 

മലയാളിയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം സീസൺ ഈ വരുന്ന ഓഗസ്റ്റ് 22നു തുടങ്ങാനിരിക്കവേ ഇനിയൊരു തയ്യാറെടുപ്പിനു സമയവുമില്ല എന്ന സാഹചര്യത്തിലാണ് സംബന്ധം-നമ്മുടെ ഡിജിറ്റൽഉത്സവം എന്ന ആജിയോ ട്രേഡ് ഷോ പ്രസക്തമാകുന്നത്. ഈ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെ റീട്ടെയിൽ  വ്യാപാരികൾക്ക് തങ്ങളുടെ ഷോപ്പിലോ സ്വഭവനത്തിലോ ഇരുന്നുകൊണ്ട് തികച്ചും സുരക്ഷിതമായി ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ ഓണക്കച്ചവടത്തിനു തയ്യാറെടുക്കാവുന്നതാണ്.

അജിയോ ഒരുക്കുന്ന വൺ സ്റ്റോപ്പ് സൊല്യൂഷൻ (One-stop-solution) അക്ഷരാർഥത്തിൽ വ്യാപാരികൾക്ക് കോവിഡുമായി ബന്ധപ്പെട്ടുയർന്നു വന്നിരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. റീട്ടയിൽ വ്യാപാരികൾക്ക് പ്രത്യേകം രൂപകൽപന ചെയ്ത ഒരുലക്ഷത്തിലേറെ വരുന്ന വിവിധ സ്റ്റൈലുകളിലുള്ള അൻപത് മുന്തിയ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമുള്ളവ  ഡിജിറ്റൽകാറ്റലോഗ് റെഫർ ചെയ്തു സ്വന്തം 
സ്റ്റോറുകളിലേക്ക് വാങ്ങാവുന്നതാണ്. 

ഏറ്റവും മികച്ച വിലയിൽ, യഥാസമയത്ത് തങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ  സ്റ്റോറുകളിൽ വിൽപ്പനയ്ക്കായി ലഭ്യമാകും എന്നതാണ് സംബന്ധം 2020-നമ്മുടെ ഡിജിറ്റൽ ഉത്സവം യുടെ പ്രത്യേകത. കേരളത്തിലെ നാല് ലക്ഷത്തിൽപ്പരം വരുന്ന റീട്ടെയിൽ കമ്മ്യൂണിറ്റിക്ക് കോവിഡ്-19 ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് കൊണ്ട് ഓണക്കച്ചവടത്തിനു തയ്യാറെടുക്കാൻ ഗംഭീരമായ ഒരു അവസരമാണ് ആജിയോ ബിസിനസ് ട്രേഡ്ഷോയിലൂടെ കൈവരുന്നത്. 

റീട്ടെയിൽ വ്യാപരികൾക്ക് മാത്രമായുള്ള ഈ ഓൺലൈൻ ട്രേഡ് ഷോയിൽ ഏറ്റവും മികച്ച നാലായിരത്തിൽപരം റീട്ടെയിൽ വ്യാപാരികൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.കൂടാതെ റീട്ടെയിൽ വ്യാപരികൾക്ക് വിപണിയിലെ പുതു ചലനങ്ങൾ മനസിലാക്കുന്നതിനും ആവശ്യമായനിർദേശങ്ങളും സൂചനകളും ഇൻഡസ്ട്രിയിലെ വിദഗ്ധരിൽ നിന്നും ലഭിക്കുന്നതിനും സംബന്ധം 2020 സഹായിക്കും.

ലോജിസ്റ്റിക്‌സ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതുതായി ഓൺലൈൻ ബൈയിംഗ്  ചാനലുകൾ കണ്ടെത്തുന്നതിനുമപ്പുറം വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ഒരു ഡിജിറ്റൽ റിലേഷൻഷിപ്പ് യാഥാർഥ്യമാക്കാൻ സഹായിക്കുന്നു എന്നതാണു  സംബന്ധം 2020വിന്റെ മേന്മ.

സംബന്ധം 2020ൽ പങ്കെടുക്കുന്നതിനായി റീട്ടെയിൽ വ്യാപാരികൾക്ക്  https://register.ajiosambandam.com എന്ന വെബ് ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ആകർഷകങ്ങളായ ഓഫറുകളും സീറോ അഡ്വാൻസ് പേയ്‌മെന്റ് ( ZERO ADVANCE PAYMENT ) തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

ആജിയോ ഇവന്റ് ഫേസ്‌ബുക്ക് ലിങ്ക്  : https://www.facebook.com/AJIO-Sambandam-114097873706198/

ആജിയോ ബിസിനസ് ഫേസ്‌ബുക്ക് ലിങ്ക്:  https://www.facebook.com/ajiobusiness