ഇരുപത് വർഷത്തിലേറെ പഴക്കമുള്ള സ്മോൾ ക്യാപ് ഫണ്ടുകളിലൊന്നായ ഫ്രാങ്ക്‌ളിൻ ടെംപിൾട്ടൺ സ്മോൾ ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 14,000 കോടി രൂപ പിന്നിട്ടു.

To advertise here,

ഉയർന്ന വളർച്ചാസാധ്യതയുള്ള കമ്പനികളിൽ ദീർഘകാല ലക്ഷ്യമിട്ട് നിക്ഷേപിക്കുന്ന രീതിയാണ് ഫണ്ട് പിന്തുടരുന്നത്.

ഫണ്ടിന്റെ റിട്ടേൺ പരിശോധിക്കുമ്പോൾ ഒറ്റത്തവണ നിക്ഷേപത്തിലെ ദീർഘകാല വളർച്ചയും പ്രതിമാസ എസ്.ഐ.പി. പ്രകടനവും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. 20 വർഷത്തെ പ്രവർത്തന കാലയളവിൽ ഒറ്റത്തവണ നിക്ഷേപം 18 ഇരട്ടിയിലേറെ നേട്ടം നൽകി. അതേസമയം, സ്മോൾ ക്യാപ് വിപണിയിലെ ഉയർന്ന ചാഞ്ചാട്ടങ്ങളെ റുപ്പി-കോസ്റ്റ് ആവറേജിങ്ങിലൂടെ മറികടന്ന് 15 വർഷത്തെ പ്രതിമാസ എസ്.ഐ.പി. നിക്ഷേപം കോമ്പൗണ്ടിങ് കരുത്തോടെ വലിയൊരു ഫണ്ട് തുക സൃഷ്ടിക്കാൻ സഹായിച്ചു.

നിക്ഷേപ രീതി

നിക്ഷേപ തുക

/ കാലയളവ്

മൂല്യം (2026

ഓഗസ്റ്റ് വരെ)

ഒറ്റത്തവണ നിക്ഷേപം 

ആരംഭത്തിൽ 

₹1 ലക്ഷം

₹17.98 ലക്ഷം

(18 ഇരട്ടി

വളർച്ച)

എസ്.ഐ.പി 

പ്രതിമാസം

₹10,000

(15 വർഷം)

₹81.32 ലക്ഷം

15 വർഷ കാലയളവിലും ഫണ്ട് ആരംഭിച്ചതു മുതലും ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി സ്മോൾക്യാപ് 250 ഇൻഡക്സിനേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫണ്ടിന് കഴിഞ്ഞു. കൃത്യമായ ഗവേഷണാധിഷ്ഠിത ഓഹരി തിരഞ്ഞെടുപ്പിലൂടെ സ്മോൾ ക്യാപ് വിപണിയിൽ അധിക റിട്ടേൺ കൈവരിക്കാൻ സാധിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിത്.

നിക്ഷേപ രീതി

  • അതിവേഗം വളരാൻ കഴിവുള്ള ബിസിനസുകൾ കണ്ടെത്തുന്നു.
  • സാമ്പത്തിക അടിത്തറ ഭദ്രമായ, വളർന്നുവരുന്ന പ്രമുഖ സംരംഭങ്ങളിൽ കേന്ദ്രീകരിക്കുന്നു.
  • വിപണി ഘട്ടങ്ങൾക്കതീതമായി സ്ഥിരതയുള്ള ദീർഘകാല നിക്ഷേപ ശൈലി പിന്തുടരുന്നു.

നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ പിൻവലിക്കുകയാണെങ്കിൽ ഒരു ശതമാനം എക്സിറ്റ് ലോഡ് ആണ് നൽകേണ്ടിവരിക. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.