കൊട്ടക് യുഎസ് സ്‌പെസിഫിക് ഇക്വിറ്റി പാസീവ് ഫണ്ട് ഓഫ് ഫണ്ട് നൽകിയത് 18.99 ശതമാനം വാർഷിക ആദായം. ഫെബ്രുവരി രണ്ടിന് ഫണ്ട് അഞ്ച് വർഷം പൂർത്തിയാക്കും. കഴിഞ്ഞ ഡിസംബർ 31-ലെ കണക്ക് പ്രകാരം 3,769 കോടി രൂപയാണ് ഫണ്ടിന്റെ ആസ്തി.
നാസ്ഡാക് സൂചിക പിന്തുടരുന്ന വിദേശ ഇടിഎഫുകളിലൂടെയോ ഇൻഡക്‌സ് ഫണ്ടുകളിലൂടെയോ അമേരിക്കൻ വിപണിയിൽ നിക്ഷേപം നടത്താനാണ് ഈ സ്‌കീം ലക്ഷ്യമിടുന്നത്. പ്രധാന നിക്ഷേപം: ഫണ്ടിന്റെ പോർട്ട്ഫോളിയോയുടെ 99.97% നിക്ഷേപവും iShares NASDAQ 100 UCITS ETF USD (Acc) എന്ന ഫണ്ടിലാണ്. ബാക്കി 0.03% പണമായും കരുതിയിരിക്കുന്നു.
നിക്ഷേപ രീതി: ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം ഒരു കൂട്ടം മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലാണ് ഫണ്ട് നിക്ഷേപം നടത്തുന്നത്. നാസ്ഡാക് സൂചികയുടെ പ്രകടനം പിന്തുടരുക വഴി ദീർഘകാലാടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം. അർജുൻ ഖന്ന, അഭിഷേക് ബിസെൻ എന്നിവരാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.
Content Highlights: Discover Kotak`s US Specific Equity Fund achieving 18.99% annual returns. Learn about its NASDAQ 100 ETF investment strategy and 5-year milestone.
Published: 15 Jan 2026, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented