കൊച്ചി: സ്വർണപ്പണയ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ‘ഇൻഡൽ മണി’ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി.) പുറത്തിറക്കി. 1,000 രൂപയാണ് മുഖവില.

ഒക്ടോബർ 18 വരെയാണ് വില്പനയെങ്കിലും അതിനു മുമ്പുതന്നെ നിശ്ചിത പരിധിയിലേറെ സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൂടിയ സമാഹരണ പരിധി 150 കോടി രൂപയാണ്. ഇഷ്യുകൾക്ക് ക്രിസിൽ റേറ്റിങ് ഏജൻസി ‘ബി.ബി.ബി. സ്റ്റേബിൾ’ റേറ്റിങ് നൽകിയിട്ടുണ്ട്. സെക്വർ ചെയ്ത എൻ.സി.ഡി.കളുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയും അല്ലാത്തവയുടേത് 61 മുതൽ 71 മാസം വരെയുമാണ്.

71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. കടപ്പത്രങ്ങൾ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.