സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ചൊവാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 65,800 രൂപയിലെത്തി. 8,225 രൂപയാണ് ഗ്രാമിന്. അഞ്ച് ദിവസത്തിനിടെ പവന്റെ വിലയില്‍ 3040 രൂപയുടെ ഇടിവാണുണ്ടായത്. 

To advertise here,

രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 3034 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 87,533 രൂപയാണ്. 600 രൂപ കൂടുകയാണ് ചെയ്തത്. 

ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളെ തുടര്‍ന്നാണ് സ്വര്‍ണത്തില്‍ കുതിപ്പ് പ്രകടമായത്. വില വര്‍ധന ആശങ്കയ്ക്ക് ഇടയാക്കിയതോടെ വില്പന സമ്മര്‍ദവുമുണ്ടായി. അതേസമയം, ആഗോള വിപണിയില്‍ നേരിയതോതില്‍ വില വര്‍ധനവുണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിലും കാര്യമായ ചാഞ്ചാട്ടം സ്വര്‍ണവിലയില്‍ പ്രതീക്ഷിക്കാം.