സമീപ കാലയളവില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി. ഒരു ഘട്ടത്തില്‍ 85,000 ഡോളര്‍വരെ താഴന്നു.

25 ശതമാനത്തിലേറെ ഇടിവ് നേരിട്ടതോടെ ബിറ്റ്‌കോയിനില്‍നിന്ന് സ്വര്‍ണത്തിലേക്ക് മാറാന്‍ ആഗോള നിക്ഷേപകര്‍. ക്രിപ്‌റ്റോ ഇടിഎഫുകളിലെ വന്‍തോതിലുള്ള വില്പന, ലാഭമെടുപ്പ്, പണലഭ്യതയിലെ കുറവ് എന്നിവയാണ് ബിറ്റ്‌കോയിന്റെ തകര്‍ച്ചക്കുപിന്നിലെ പ്രധാന കാരണങ്ങള്‍.
അതേസമയം, സമീപകാലയളവില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ മികച്ച ഉയരത്തിലെത്തിയതിനാല്‍ ചാഞ്ചാട്ടം സ്വര്‍ണ വിലയിലും പ്രകടമാണ്. അനുകൂല ഘടകങ്ങളില്‍നിന്ന് പരമാവധി നേട്ടം ഇതിനകം സ്വര്‍ണം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങലും ആഗോള അനിശ്ചിതത്വവും തുടര്‍ന്നാല്‍ ദീര്‍ഘകാലയളവില്‍ സ്വര്‍ണത്തിന് മുന്നേറ്റ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
ബിറ്റ്‌കോയിന്‍
സമീപ കാലയളവില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി. ഒരു ഘട്ടത്തില്‍ 85,000 ഡോളര്‍വരെ താഴന്നു. ഇതേ തുടര്‍ന്ന് ബിറ്റ്‌കോയിന്റെ വിപണി മൂല്യത്തില്‍ 50,000 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. ബിറ്റ്‌കോയിന് പുറമെ, മറ്റ് ക്രിപ്‌റ്റോകളെയും ഇടിവ് ബാധിച്ചു.
തകര്‍ച്ചയുടെ കാരണങ്ങള്‍
- സ്‌പോട് സെല്ലിങ്. വന്‍കിട എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കളില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ ഉള്‍പ്പടെ വില്പന സമ്മര്‍ദം വ്യാപകമായി.
- ദീര്‍ഘകാലമായി നിഷ്‌ക്രിയമായിരുന്ന വാലറ്റുകളില്‍നിന്ന് വന്‍തോതില്‍ ബിറ്റ്‌കോയിന്‍ വില്പനയുണ്ടായി.
- മൊമന്റം ട്രേഡര്‍മാരില്‍നിന്നുള്ള ഡിമാന്റ് കുഞ്ഞതും വിലയെ സ്വാധീനിച്ചു.
- വിപണിയിലെ പണലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ജപ്പാനിലെ ദീര്‍ഘകാല ബോണ്ട് വരുമാനം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ റിസ്‌ക് കൂടിയ ആസ്തികളില്‍നിന്ന് സുരക്ഷിത നിക്ഷേപങ്ങളിലേക്ക് പണം ഒഴുകി. ഇത് ബിറ്റ്‌കോയനെയും ബാധിച്ചു.
സ്വര്‍ണം
- സമീപ കാലയളവിലെ പ്രകടനം മികച്ചതായിരുന്നു. 2025ല്‍ ഇതുവരെ സ്വര്‍ണം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയില്‍ 50 ശതമാനത്തിലേറെ വര്‍ധനവുണ്ടായി.
- പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, ദുര്‍ബലമായ യുഎസ് ഡോളര്‍, ഇടിഎഫ് നിക്ഷേപത്തിലെ വര്‍ധന, രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത്-ഇതെല്ലാം സ്വര്‍ണത്തിന് നേട്ടമായി.
- യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ഡോളര്‍ ശക്തിപ്രാപിച്ചതും സമീപകാലയളവില്‍ സ്വര്‍ണത്തെ ബാധിച്ചു. ഇതേതുടര്‍ന്ന് ആഗോള വിപണിയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടായി.
സ്വര്‍ണ വിലയില്‍ കാര്യമായ കുതിപ്പുണ്ടായതിനാല്‍ സമീപ ഭാവിയില്‍ മുന്നേറ്റത്തിന് സാധ്യതയില്ലന്നാണ് വിലയിരുത്തല്‍. അതേസമയം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, മികച്ചതല്ലാത്ത വരുമാനക്കണക്കുകള്‍, രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നിലപാട് എന്നിവ സ്വര്‍ണത്തെ സ്വാധീനിച്ചേക്കാം.
| പദം (Term) | നിർവചനം (Definition) |
| ബുള്ളിയൻ (Bullion) | സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളെ ശുദ്ധമായ രൂപത്തിൽ, സാധാരണയായി കട്ടികളായോ നാണയങ്ങളായോ സൂക്ഷിക്കുന്നത്. |
| എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ട് (ETF) | സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം ചെയ്യുന്ന നിക്ഷേപ ഫണ്ട്. ബിറ്റ്‌കോയിന്‍ ഇടിഎഫ് ഇടപാടുകള്‍ ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി അനുവദിക്കുന്നില്ല. ഗോള്‍ഡ് ഇടിഎഫുകളില്‍ ഇടപാട് നടത്താം. |
| മാക്രോ ഫോഴ്സസ് (Macro forces) | സമ്പദ്‌വ്യവസ്ഥയെ മൊത്തത്തിൽ ബാധിക്കുന്ന പ്രധാന സാമ്പത്തിക ഘടകങ്ങൾ. പലിശനിരക്ക്, ഡോളറിൻ്റെ മൂല്യം, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. |
| സ്പോട്ട് സെല്ലിംഗ് (Spot selling) | തത്സമയ വിപണി വിലയിൽ ഉടനടി വിൽക്കുന്ന പ്രക്രിയ. ബിറ്റ്കോയിൻ്റെ സമീപകാല വിലയിടിവിൻ്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. |
| ഫ്ലൈറ്റ് ടു സേഫ്റ്റി (Flight to safety) | വിപണിയിൽ അനിശ്ചിതത്വം ഉണ്ടാകുമ്പോൾ നിക്ഷേപകർ അപകടസാധ്യത കൂടിയ ആസ്തികൾ (ഉദാ: ബിറ്റ്കോയിൻ) വിറ്റ് സ്വർണ്ണം പോലുള്ള സുരക്ഷിതമെന്ന് കരുതുന്ന ആസ്തികളിലേക്ക് മാറുന്ന പ്രവണത. |
| യഥാർത്ഥ ആദായം (Real yields) | പണപ്പെരുപ്പ നിരക്ക് കിഴിച്ചതിന് ശേഷമുള്ള വരുമാനം. |
| വൈവിധ്യവൽക്കരണം (Diversification) | നഷ്ടസാധ്യത കുറയ്ക്കുന്നതിനായി നിക്ഷേപങ്ങൾ വിവിധതരം ആസ്തികളിലായി വിഭജിക്കുന്ന രീതി. |
| ഫെഡറൽ റിസർവ് (Federal Reserve) | യുഎസിലെ കേന്ദ്ര ബാങ്കിംഗ് സംവിധാനം. ഫെഡറൽ റിസർവിൻ്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങൾ ആഗോള വിപണികളെയും സ്വർണ്ണവിലയെയും കാര്യമായി സ്വാധീനിക്കുന്നു. |
| ഫിക്സഡ്-ഇൻകം മാർക്കറ്റ് (Fixed-income market) | ബോണ്ടുകള്‍ പോലുള്ള സ്ഥിര വരുമാന നിക്ഷേപങ്ങള്‍ വ്യാപാരം ചെയ്യുന്ന ഇടം. ഈ വിപണിയിലെ അസ്ഥിരത അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കാരണമാകും. |
Content Highlights: Bitcoin plunges 25%! Investors shift to gold. Explore the reasons behind the crypto crash & gold`s future outlook.
Published: 24 Nov 2025, 01:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented