തിരുനാവായ : ജൂനാ അഖാഡയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു.

To advertise here,

തിരുനാവായ നാവാമുകുന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ദീപപ്രോജ്ജ്വലനം നടത്തി. മഹാമാഘ മഹോത്സവ പ്രഖ്യാപനവും നടത്തി.

ജനുവരി 15 മകരസംക്രമംമുതൽ മാർച്ച് ആറ് മഹാശിവരാത്രിവരെയാണ് മഹാമാഘ മഹോത്സവം. ദക്ഷിണഭാരതത്തിലെ സമസ്തപരമ്പരകളുടെയും പങ്കാളിത്തം ഉറപ്പാക്കുകയും അനുഷ്ഠാനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. കോട്ടയ്ക്കൽ കിഴക്കേകോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദിലീപ് രാജ അധ്യക്ഷതവഹിച്ചു. എ. സജിത്ത് ആമുഖപ്രഭാഷണം നടത്തി. സംഘാടകസമിതി ഭാരവാഹികൾ: ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദഗിരി മഹാരാജ് (മുഖ്യ രക്ഷാ.), മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി (സഭാപതി), സ്വാധി അവന്തിക ഭാരതി (പ്രഭാരി), ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി (ധർമാധ്യക്ഷൻ), മൗനയോഗി സ്വാമി ഹരിനാരായണൻ (യജ്ഞ യജമാനൻ), തന്ത്രി മൊടപ്പിലാപ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് (യജ്ഞാചാര്യൻ), സാമൂതിരി കോവിലകം കോട്ടയ്ക്കൽ കിഴക്കേകോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദീലീപ് രാജ (ചെയ.), എം.കെ. വിനയകുമാർ (വർക്കിങ് ചെയ.), സി.പി. രാജൻ (ജന. കൺ.), ജൂന അഖാഡ ട്രസ്റ്റി കെ. കേശവദാസ് (ചീഫ് കോഡിനേറ്റർ). എല്ലാ സന്ന്യാസപരമ്പരകളിലെയും ആചാര്യൻമാർ, മഠാധിപതികൾ എന്നിവർ ഗുരുമണ്ഡലിലും സമുദായസംഘടനകളുടെയും ഹൈന്ദവസംഘടനകളുടെയും പ്രതിനിധികൾ നായകസഭയിലും തന്ത്രിമാർ, അർച്ചകർ, ദൈവജ്ഞർ, പൗരാണിക ആചാര്യൻമാർ തുടങ്ങിയവർ ആചാര്യസഭയിലും പൗരപ്രമുഖരും ജനപ്രതിനിധികളും ഉപദേശകസമിതിയിലുമായി മാർഗദർശനം നൽകും.