വള്ളിക്കുന്ന് : അരിയല്ലൂർ ദേവീവിലാസം എ.യു.പി. സ്കൂളിൽ പുതിയ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിളുകൾ വിതരണം ചെയ്തു.

To advertise here,

സ്കൂളിൽ ഒരുക്കിയ എ.സി. ക്ലാസ് മുറിയുടെ ഉദ്ഘാടനവും നടന്നു.

നൂറുവർഷത്തിലേറെ പഴക്കമുള്ള സ്കൂളിന്റെ പ്രവർത്തനം താളം തെറ്റിയ സാഹചര്യത്തിലാണ് ഏതാനും മാസം മുമ്പ് പുതിയ മാനേജ്‌മെന്റ് ചുമതലയേറ്റത്.

തുടർന്ന് സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും വിദ്യാർഥികളുടെ പഠനാന്തരീക്ഷം മികച്ചതാക്കുന്നതിന്റെയും ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്.

40 വിദ്യാർഥികൾക്കുള്ള സൈക്കിൾ വിതരണം മാനേജ്‌മെന്റ് ട്രസ്റ്റ് അംഗം ഫാത്തിമ അലവി ഉദ്ഘാടനം ചെയ്തു. എ.സി. ക്ലാസ് മുറി മാനേജർ റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.സി. ഷഹീറ അധ്യക്ഷത വഹിച്ചു.

പ്രഥമാധ്യാപകൻ പ്രശാന്ത്, ലത്തീഫ് കല്ലുടുമ്പൻ, ബിന്ദു പുഴക്കൽ, എ. വിജയകൃഷ്ണൻ, എ.കെ. രാധ, ടി.കെ. മുരളീധരൻ, പി.ടി. ഹംസ കോയ, സന്തോഷ് കൊണ്ടേരംപാട്ട് തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും എം.കെ.എസ്. വള്ളിക്കുന്നിന്റെ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറി.