ചാത്തല്ലൂർ : കിഴക്കേ ചാത്തല്ലൂരിലും പടിഞ്ഞാറേ ചാത്തല്ലൂരിലും തെരുവുനായ ശല്യമേറി. കുട്ടികൾക്കുനേരെയുള്ള പരാക്രമങ്ങൾ ഈയിടെ കൂടിയതായും അധികൃതർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ 10.30-ഓടെ വിദ്യാർഥിനിക്ക് പിന്നാലെ തെരുവുനായ്ക്കൂട്ടം പാഞ്ഞടുത്തു. ഓടുന്നതിനിടെ വീണു പരിക്കേറ്റ കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ കരച്ചിൽ കേട്ട് സമീപത്തെ വീട്ടിലെ പെയിന്റിങ് തൊഴിലാളികൾ ഓടിയെത്തിയതോടെയാണ് തെരുവുനായ്ക്കൾ പിന്തിരിഞ്ഞത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. പേവിഷബാധയ്ക്കെതിരേ പ്രതിരോധ കുത്തിവെപ്പുപോലും നൽകാത്ത നൂറുകണക്കിന് തെരുവുനായ്ക്കളാണ് പ്രദേശത്ത് വിവിധ ഇടങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.
വന്ധ്യംകരണത്തിന് സർക്കാരും കോടതിയും നിർദേശിച്ച എ.ബി.സി. പദ്ധതി നടപ്പാക്കാൻ പ്രാരംഭനടപടികൾപോലും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല.
Published: 21 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented