കാസർകോട്: തടഞ്ഞുവെച്ച പ്രവാസി പെൻഷൻ തുക ഉടൻ വിതരണംചെയ്യണമെന്ന് ജില്ലാ നാഷണൽ പ്രവാസി ലീഗ് വർക്കിങ് കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ ലീഗ് തളങ്കര മേഖലാ ഓഫീസിൽ ചേർന്ന യോഗം സംസ്ഥാന നാഷണൽ ലീഗ് ട്രഷറർ എൻ.എം. അബ്ദുല്ല ഉദ്ഘാടനംചെയ്തു.

To advertise here,

ജില്ല പ്രസിഡന്റ് ശംസു കോളിയാട് അധ്യക്ഷനായി. പെൻഷൻ അപേക്ഷയിൽ കാലതാമസം വരുന്നതിലും പ്രാവസികളോട് സംസ്ഥാന സർക്കാർ കാട്ടുന്ന അവഗണയിലും യോഗം ശക്തിയായി പ്രതിഷേധിച്ചു.

ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൽ ബഷീർ, സംസു കടപ്പുറം, ശാഫി കട്ടക്കൽ, കാദർ ആലംബാടി, അബ്ദുൽ റഹിമാൻ, സിദ്ദീഖ്‌ കളനാട്, ഹുസൈൻ ഒബാമ, എൻ.എ. അഷ്‌റഫ് എന്നിവർ സംസാരിച്ചു.