
തിരൂര്‍: എം.ടി. വാസുദേവന്‍ നായരുടെ ഓര്‍മ്മകളുമായി ഈവര്‍ഷത്തെ തുഞ്ചന്‍ ഉത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാനായിരുന്ന അന്തരിച്ച എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ച് 27, 28, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് തുഞ്ചന്‍ ഉത്സവം. എം.ടി.യില്ലാത്ത ഉത്സവത്തിന്റെ നെടുനായകത്വം വഹിക്കാന്‍ പുതിയ ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ ബുധനാഴ്ച രാത്രി തുഞ്ചന്‍പറമ്പിലെത്തി.
'പ്രണാമം എം.ടി.' എന്ന തലക്കെട്ടില്‍ തുഞ്ചന്‍ ഉത്സവം വ്യാഴാഴ്ച രാവിലെ എട്ടിന് തുഞ്ചന്‍ കൃതികളുടെ പാരായണത്തോടെ തുടങ്ങും. രാവിലെ പത്തിന് തമിഴ് സാഹിത്യകാരിയും സംസ്‌കാരിക പ്രവര്‍ത്തകയുമായ ശിവശങ്കരി ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ വൈശാഖന്‍ അധ്യക്ഷതവഹിക്കും. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്യും. പ്രദര്‍ശനോദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. നിര്‍വഹിക്കും.
രാവിലെ 11-ന് കെ.സി. നാരായണന്‍ തുഞ്ചന്‍ സ്മാരക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12-ന് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ദ്രുതകവിതാ മത്സരം നടത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.ടി. എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഡോ. കെ. ശ്രീകുമാര്‍ ക്വിസ് മാസ്റ്ററായി സാഹിത്യ ക്വിസ് നടത്തും. വൈകീട്ട് നാലിന് ആകാശവാണി കോഴിക്കോട് നിലയം കവിസമ്മേളനം നടത്തും. വൈകീട്ട് അഞ്ചരയ്ക്ക് തുഞ്ചന്‍ കലോത്സവം നടന്‍ വിനീത് ഉദ്ഘാടനംചെയ്യും. സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര അധ്യക്ഷതവഹിക്കും. രാത്രി ഏഴിന് എം.ടി. കൃതികളുടെ നൃത്താവിഷ്‌കാരം. ഏഴരയ്ക്ക് ഗായത്രി മധുസൂദന്‍ മോഹിനിയാട്ട നൃത്തശില്പം അവതരിപ്പിക്കും.
28-ന് 'കേരളീയാധുനികത' എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും.
'എം.ടി.യുടെ നിലപാടുതറ' എന്ന വിഷയത്തില്‍ സച്ചിദാനന്ദന്‍, സാറാ ജോസഫ്, എന്‍. ജയരാജ്, എം.വി. നികേഷ്‌കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എം.എം. ബഷീര്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് 'തുഞ്ചന്‍പറമ്പിന്റെ എം.ടി.' എന്ന വിഷയത്തില്‍ എം.എം. നാരായണന്‍, ഡോ. കെ. ജയകുമാര്‍, പി.കെ. ഗോപി, ഡോ. എല്‍. സുഷമ എന്നിവര്‍ പ്രഭാഷണം നടത്തും. ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷതവഹിക്കും.
വൈകീട്ട് നാലിന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 'നഖക്ഷതങ്ങള്‍' സിനിമ പ്രദര്‍ശിപ്പിക്കും. രാത്രി ഏഴരയ്ക്ക് നിമിഷ സലീമിന്റെ ഗസല്‍സന്ധ്യ അരങ്ങേറും.
തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് മാതൃഭൂമി ഉള്‍പ്പെടെ നിരവധി പ്രസാധകരുടെ പുസ്തകസ്റ്റാളുകളുമുണ്ട്. പുസ്തകം വാങ്ങുന്നവര്‍ക്ക് സമ്മാനപദ്ധതിയുമൊരുക്കിയിട്ടുണ്ട്.
Content Highlights: tirur thunchan ulsavam 2025
Published: 27 Feb 2025, 09:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented