ചെന്നൈ: തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല (69) അന്തരിച്ചു. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും തമിഴ്നാട് ഇയൽ ഇസൈ നാടക മണ്ഡ്രം നിർവാഹകസമിതി അംഗവുമായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം.
പ്രഭാഷകൻ എന്ന നിലയിൽ പുസ്തകമേളകളിലും സാംസ്കാരിക വേദികളിലും നിറഞ്ഞു നിന്നയാളായിരുന്നു നന്ദലാല. ടെലിവിഷൻ ചർച്ചകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു അദ്ദേഹം. ‘നെടുഞ്ചെഴിയൻ’ എന്നാണ് യഥാർഥ പേര്. പുതുക്കോട്ട ജില്ലയിലെ കുന്നന്ദർ കോവിൽ ഗ്രാമത്തിലായിരുന്നു ജനനം.
ബാങ്കിലെ ജോലിത്തിരക്കിനിടെയാണ് സാമൂഹിക പ്രവർത്തനങ്ങൾക്കു സമയം കണ്ടെത്തിയത്. ‘ചോലൈക്കുയിൽകൾ’ എന്ന പേരിൽ കവിതാ പ്രസ്ഥാനവും പ്രസിദ്ധീകരണവും തുടങ്ങി. ‘ഓലൈ വിശറി’ എന്ന പേരിലുള്ള റേഡിയോ പ്രഭാഷണപരമ്പരയ്ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. പെരിയാർ, ഭാരതി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ: ജയന്തി. മക്കൾ: ഭാരതി, നിവേദിത.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മധുര എം.പി. സു വെങ്കിടേശ്വരൻ തുടങ്ങിയവർ നിര്യാണത്തിൽ അനുശോചിച്ചു.
Content Highlights: tamil poet nandalala passed away
Published: 05 Mar 2025, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented