
തിരൂര്‍: കേരളത്തില്‍ നാം കരാളരാത്രിയിലൂടെ കടന്നുപോകുകയാണെന്നും എവിടെയാണ് വെളിച്ചമുള്ളതെന്ന് അറിയില്ലെന്നും കഥാകൃത്ത് ടി. പത്മനാഭന്‍. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ സാഹിതി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യരചന, സാഹിത്യപഠനം സ്‌കൂളുകള്‍ സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്.
സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ടി. പത്മനാഭന്‍ പ്രകാശനംചെയ്തു. ഡോ. അശോക് ഡിക്രൂസിനെ ഉപഹാരംനല്‍കി ആദരിച്ചു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ അധ്യക്ഷതവഹിച്ചു.
സാഹിത്യകാരന്‍ പി.കെ. പാറക്കടവ്, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.എം. ഭരതന്‍, ഡോ. സി. ഗണേഷ്, ഡോ. എന്‍.വി. മുഹമ്മദ് റാഫി, കെ. ഗായത്രി, ഡോ. കെ. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കെ. രേഖ, അശോകന്‍ ചരുവില്‍, ഷാജഹാന്‍ കാളിയത്ത് എന്നിവരും എം.ടി. ഓര്‍മ്മ ആദരം പരിപാടിയില്‍ വി.ആര്‍. സുധീഷ്, ഐ. ഷണ്‍മുഖദാസ് തുടങ്ങിയവരും സംസാരിച്ചു.
ഗായകന്‍ ഫിറോസ് ബാബുവും സംഘവും പി. ജയചന്ദ്രന്‍ സ്മൃതി ഗാനസന്ധ്യ അവതരിപ്പിച്ചു. മാതൃഭൂമി ബുക്സ് പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സമാപനസമ്മേളനം നിലമ്പൂര്‍ ആയിഷ ഉദ്ഘാടനംചെയ്യും.
Content Highlights: Renowned author T. Padmanabhan inaugurated the Sahitya Utsavam at Malayalam University
Published: 25 Feb 2025, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented