തിരുവനന്തപുരം: സര്‍ക്കാര്‍സ്ഥാപനമായ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജപതിപ്പുണ്ടാക്കി വില്‍പ്പന. തട്ടിപ്പിനെതിരേ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിയമനടപടി തുടങ്ങി. 'ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍' എന്ന പുസ്തകത്തിന്റെ ഏതാനും വാല്യങ്ങള്‍, ഡോ. ആര്‍. ഗോപിനാഥന്‍ രചിച്ച 'കേരളത്തനിമ' തുടങ്ങിയ പുസ്തകങ്ങളുടെ വ്യാജപതിപ്പാണ് വില്‍പ്പനയിലുള്ളത്.

To advertise here,

ഇവയുടെ ഫോട്ടോകോപ്പിയെടുത്ത് പുറംചട്ടയിട്ട് പുസ്തകരൂപത്തിലാക്കി വില്‍ക്കുന്നത് കോട്ടയത്തെ ഒരു സ്ഥാപനമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ഈ പുസ്തകങ്ങളുടെയെല്ലാം പകര്‍പ്പവകാശം ഇപ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. പലതും പുറത്ത് വാങ്ങാന്‍ കിട്ടുന്നതുമല്ല. പുസ്തകത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലോഗോ വ്യക്തമാണ്.

കൂടുതല്‍ പുസ്തകങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നിയമനടപടികള്‍ തുടങ്ങിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ പറഞ്ഞു.