തിരുവനന്തപുരം: എരിക്കാവ് എന്‍. സുനില്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'മാറ്റൊലി കൊള്ളുന്ന മൃദംഗം' എന്ന പുസ്തകം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക പത്മഭൂഷന്‍ കെ.എസ്.ചിത്ര പ്രകാശനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്. പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അധ്യക്ഷനായി.
എറണാകുളം മഹാരാജാസ് കോളെജ് സംഗീത വിഭാഗം പ്രൊഫസര്‍ ഡോ. സജി പ്രദീപ് പുസ്തകം പരിചയപ്പെടുത്തി. കേരള സര്‍വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം റിട്ട. പ്രൊഫസര്‍ ഡോ. അച്യുത്ശങ്കര്‍ എസ് നായര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, കേരള സര്‍വകലാശാല ഫൈന്‍ആര്‍ട്‌സ് വിഭാഗം മുന്‍ ഡീന്‍ സുനില്‍ വി. ടി., സംഗീതവിദ്വാന്‍ ബാംഗ്ലൂര്‍ ടി. എസ്. പട്ടാഭി രാമ പണ്ഡിറ്റ്, ഗ്രന്ഥകാരന്‍ എരിക്കാവ് എന്‍. സുനില്‍ എന്നിവര്‍ സംസാരിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍ സുജാ ചന്ദ്ര പി. സ്വാഗതവും എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം. യു. പ്രവീണ്‍ നന്ദിയും പറഞ്ഞു. 350 രൂപ മുഖവിലയുള്ള പുസ്തകം 280 രൂപയ്ക്ക് ലഭിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപഹാരം ഡയറക്ടര്‍ ഡോ. എം. സത്യനും സ്റ്റാഫ് ക്ലബിന്റെ ഉപഹാരം ഡോ. ദിവ്യ എസ്. അയ്യറും കെ. എസ്. ചിത്രയ്ക്ക് നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരന്‍ ഷമീര്‍ വരച്ച ചിത്രം കെ. എസ്. ചിത്രയ്ക്ക് കൈമാറി.
തുടര്‍ന്ന് ബാംഗ്ലൂര്‍ ടി.എസ്. പട്ടാഭിരാമ പണ്ഡിറ്റ് (വോക്കല്‍), തിരുവനന്തപുരം എന്‍. സമ്പത്ത് (വയലിന്‍), എരിക്കാവ് എന്‍. സുനില്‍ (മൃദംഗം), ഉടുപ്പി എസ്. ശ്രീധര്‍ (ഘടം) എന്നിവര്‍ ചേര്‍ന്ന് സംഗീതക്കച്ചേരി അവതരിപ്പിച്ചു.
റിഥമിക്കലി വോക്കല്‍ (വായ്പ്പാട്ടും മൃദംഗവും അഭ്യസിക്കുന്നതിലെ പൂരക സവിശേഷതകള്‍, ചില സംഗീതജ്ഞലിലൂടെ), മൃദംഗത്തിന്റെ ഭൗതികശാസ്ത്രം, കേരളീയ താളങ്ങള്‍ എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ ഡോ. എന്‍. ജെ. നന്ദിനി, എരിക്കാവ് എന്‍ സുനില്‍, സജനീവ് ഇത്തിത്താനം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍മാരായ അമ്പിളി ടി.കെ. സ്വാഗതവും ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു.
Content Highlights: kerala bhasha institute book release
Published: 01 Mar 2025, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented